അ​ഞ്ചു ജീ​വ​നു​വേണ്ടി ഒ​രു ഗ്രാ​മം ഒ​ന്നി​ച്ചു; സ​മാ​ഹ​രി​ച്ചത് 50 ല​ക്ഷം രൂ​പ
Monday, October 3, 2022 10:55 PM IST
മാ​ന്നാ​ർ: പ​ണ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രു ജീ​വ​നും പൊ​ലി​യ​രു​തെ​ന്ന വ​ലി​യ കാ​ഴ്ച​പ്പാ​ടി​ൽ ഒ​രു ഗ്രാ​മം ഒ​ന്നി​ച്ച​പ്പോ​ൾ ഒ​രുദി​നം ല​ഭി​ച്ച​ത് 50 ല​ക്ഷം രൂ​പ. ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡു​ക​ളും ഒ​രു മ​ന​സോ​ടെ ഒ​ന്നി​ച്ച​പ്പോ​ൾ ല​ഭി​ച്ച​ത് അ​ഞ്ചു പു​തു​ജീ​വ​നു​ക​ളാ​ണ്.
ര​ണ്ടു യു​വ​തി​ക​ളു​ടെ​യും മൂ​ന്നു യു​വാ​ക്ക​ളു​ടെ​യും കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി പ​ണം ക​ണ്ടെ​ത്താ​നാ​ണ് ഗ്രാ​മം കൈ​കോ​ർ​ത്ത​ത്. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും 60 സ്ക്വാ​ഡു​ക​ളി​ലാ​യി 500 ഓ​ളം പേ​ർ ക​യ​റി​യി​റ​ങ്ങി​യാ​ണ് 50 ല​ക്ഷം രൂപ സ​മാ​ഹ​രി​ച്ച​ത്. പ​രു​മ​ല ക​ല്ലു​വാ​ര​ത്തി​ൽ മു​കേ​ഷ് (30), കോ​ട്ട​യ്ക്ക​ക​ത്ത് ര​വി​യു​ടെ മ​ക​ൻ കെ. ​ര​ഞ്ജി​ത്ത് (30), പ​രു​മ​ല ഇ​ട​യാ​ടി തു​ണ്ടി​യി​ൽ പ്ര​മോ​ദ് (48), പ​രു​മ​ല തെ​ക്കേ​ട​ത്ത് പ​റ​മ്പി​ൽ ശെ​ൽ​വ​ന്‍റെ മ​ക​ൾ മാ​ളൂ​ട്ടി (25), പ​രു​മ​ല ന​ടു​വി​ലെ തോ​പ്പി​ൽ ഗോ​പ​കു​മാ​റി​ന്‍റെ മ​ക​ൾ ശ​ര​ണ്യ (34) എ​ന്നി​വ​രു​ടെ കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി‌​യ​യ്ക്ക് പ​ണം ക​ണ്ടെ​ത്താ​നാ​ണ് ഒ​രു ദേ​ശം ഒ​രു ദി​നം ഒ​ന്നാ​യ​ത്.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​തത് വാ​ർ​ഡു​ക​ളി​ലെ ജീ​വ​ൻ ര​ക്ഷാ​സ​മി​തി​യാ​ണ് ഫ​ണ്ടു​ക​ൾ ശേ​ഖ​രി​ച്ച​ത്. പ​രു​മ​ല ഒ​ൻ​പ​താം വാ​ർ​ഡി​ൽ പ​രു​മ​ല സെ​മി​നാ​രി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സെ​മി​നാ​രി മാ​നേ​ജ​ർ ഫാ.​ കെ.​വി. പോ​ൾ റ​മ്പാ​ൻ ഫ​ണ്ട് ശേ​ഖ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്തം​ഗം വി​മ​ലാ ബ​ന്നി, സ​ലിം ടി.​ജെ, ഡൊ​മ​നി​ക് ജോ​സ​ഫ്, അ​നൂ​പ്ഖാ​ൻ, സ​തീ​ശ്, പി.​ടി. റി​ജോ, പ്ര​ബീ​ഷ്, മോ​ന​ച്ച​ൻ തോ​പ്പി​ൽ, ബേ​ബി, ജോ​ൺ​സ​ൺ, ത​ങ്ക​മ​ണി നാ​ണ​പ്പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 15 വാ​ർ​ഡു​ക​ളി​ൽനി​ന്നും ല​ഭി​ച്ച ഫ​ണ്ടു​ക​ൾ ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷാ അ​ശോ​ക​ന് കൈ​മാ​റി. ജീ​വ​ൻ ര​ക്ഷാ​സ​മ​തി ക​ൺ​വീ​ന​ർ ജോ​സ് വി.​ ചെ​റി അ​ധ്യ​ക്ഷ​ത വഹിച്ചു.