വാ​ഹ​ന​മി​ടി​ച്ച് പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മ​രി​ച്ചു
Monday, October 3, 2022 10:57 PM IST
എ​ട​ത്വ: വാ​ഹ​ന​മി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി മ​രി​ച്ചു. ത​ല​വ​ടി പ​രു​മൂ​ട്ടി​ല്‍ വി​ല്‍​സ​ണ്‍ (തോ​മ​സ് മ​ത്താ​യി-57) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞമാ​സം 24ന് ​വൈ​കു​ന്നേ​രം വെ​ള്ള​ക്കിണ​ര്‍ ജം​ഗ്ഷ​നു സ​മീ​പം വാ​ഹ​ന​മി​ടി​ച്ചു പ​രി​ക്കേ​റ്റ​തി​നെത്തുട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​മി​ത​വേ​ഗ​ത്തി​ല്‍ എ​തി​ര്‍​ദി​ശ​യി​ല്‍നി​ന്നും വ​ന്ന ബൈ​ക്ക് ജോ​ലി ക​ഴി​ഞ്ഞു സൈ​ക്കി​ളി​ല്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ല്‍​സ​നെ ഇ​ടി​ച്ചു തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍ എ​ത്തി​ക്കു​ക​യും കൂ​ടു​ത​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ 10ന് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ. ജെ​സി. മ​ക്ക​ള്‍. ബി​ന്‍​സി, ബി​ജോ. മ​രു​മ​ക​ന്‍. സ​ന്തോ​ഷ്. എ​ട​ത്വ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നുശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി. സം​സ്‌​കാ​രം പി​ന്നീ​ട്.