എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് എ​ന്‍​സി​സി​ക്ക് അ​ഭി​മാ​ന നേ​ട്ടം
Monday, October 3, 2022 10:59 PM IST
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ എ​ന്‍​സി​സി ആ​ര്‍​മി, നേ​വി വി​ഭാ​ഗ​ങ്ങ​ളി​ലെ കേ​ഡ​റ്റു​ക​ൾക്ക് അ​ഭി​മാ​ന നേ​ട്ടം. എ​ന്‍​സി​സി കേ​ര​ള ല​ക്ഷ്വ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ര്‍​മി വി​ഭാ​ഗം കേ​ഡ​റ്റു​ക​ളാ​യ ജോ​ഷ്വാ സി​ബി​ച്ച​നും മാ​ത്യൂ​സ് സി​സി​ലും ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ത​ല്‍ സൈ​നി​ക് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും സീ​നി​യ​ര്‍ അ​ണ്ട​ര്‍ ഓ​ഫീ​സ​റാ​യ ജോ​ഷ്വാ സി​ബി​ച്ച​ന്‍ 88 അം​ഗ കേ​ര​ള ല​ക്ഷ​ദ്വീ​പ് സം​ഘ​ത്തെ ന​യി​ക്കു​ക​യും ചെ​യ്തു.
ഇ​ന്ത്യ​യി​ലെ 17 ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ല്‍നി​ന്നു​ള്ള എ​ന്‍​സി​സി കേ​ഡ​റ്റു​ക​ള്‍ മ​ത്സ​രി​ച്ച ക്യാ​മ്പി​ല്‍ കേ​ര​ള ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റ് 13 വ​ര്‍​ഷ​ത്തി​നു ശേ​ഷം ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ചാ​മ്പ്യ​ന്‍ പ​ട്ടം നേ​ടു​ക​യും ചെ​യ്തു. വി​വി​ധ ത​ല​ങ്ങ​ളി​ലാ​യു​ള്ള ഏ​ഴ് ദ​ശ​ദി​ന ക്യാ​മ്പു​ക​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​രു​വ​രെ​യും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​ര്‍​ഹ​രാ​ക്കി​യ​ത്. ജോ​ഷ്വാ സി​ബി​ച്ച​ന്‍ എ​ട​ത്വ വ​ട​ശേ​രി​യി​ല്‍ സി​ബി​ച്ച​ന്‍ ജോ​ര്‍​ജ്-മി​നി​മോ​ള്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​നും കൊ​മേ​ഴ്‌​സ് ക​മ്പ്യൂ​ട്ട​ര്‍ വി​ഭാ​ഗം മൂ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യു​മാ​ണ്. പ​ച്ച ചെ​ക്കി​ടി​ക്കാ​ട് ന​ന്നാ​ട്ടു​മാ​ലി​ല്‍ സി​സി​ല്‍ മാ​ത്യു-ജി​ന്‍​സി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ മാ​ത്യൂ​സ് സി​സി​ല്‍ കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ ഫി​സി​ക്‌​സ് ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ്.
കൂ​ടാ​തെ 5 കേ​ര​ള നേ​വ​ല്‍ എ​ന്‍​സി​സി യൂ​ണി​റ്റ് കേ​ഡ​റ്റു​ക​ളാ​യ ജി​റ്റോ ജോ​ണ്‍, റോ​ജ മാ​ത്യു, ആ​തി​ര വി ​എ​ന്നി​വ​ര്‍ നൗ ​സൈ​നി​ക് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടി. 12 വ​രെ വി​ശാ​ഖ​പ​ട്ട​ണ​ത്താ​ണ് ക്യാ​മ്പ്.