വി​ഴി​ഞ്ഞം സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സ​ഹൃ​ദ​യ കൂ​ട്ടാ​യ്മ
Monday, October 3, 2022 10:59 PM IST
എ​ട​ത്വ: ക​ഴി​ഞ്ഞ 75 ദി​വ​സ​ങ്ങ​ളാ​യി അ​തി​ജീ​വ​ന​ത്തി​നു​വേ​ണ്ടി വി​ഴി​ഞ്ഞ​ത്ത് സ​മ​രം ന​ട​ത്തു​ന്ന പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു പി​ന്തു​ണ​യു​മാ​യി പോ​ച്ച അ​ല്‍​ഫോ​ന്‍​സാ​പു​രം സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സ​ഹൃ​ദ​യ കൂ​ട്ടാ​യ്മ. പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കു നേ​രേ മു​ഖം തി​രി​ഞ്ഞുനി​ല്‍​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് അം​ഗ​ങ്ങ​ള്‍ വി​ഴി​ഞ്ഞ​ത്തെ​ത്തി​യ​ത്. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ പോ​ച്ച അ​ല്‍​ഫോ​ന്‍​സാ​പു​ര​ത്ത് സം​ഘം ആ​വി​ഷ്‌​ക​രി​ച്ചി​രു​ന്നു.
പോ​ച്ച​യാ​റ്റി​ല്‍ വ​ള്ള​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് വ​ള്ള​ച്ച​ങ്ങ​ല സൃ​ഷ്ടി​ച്ചു. തു​ട​ര്‍​ന്നും സ​മ​ര​വേ​ദി​യി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ എ​ത്തി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.
പ്ര​സി​ഡ​ന്‍റ് ജ​യ​ന്‍ ജോ​സ​ഫ് പു​ന്ന​പ്ര, സെ​ക്ര​ട്ട​റി സോ​ണി​മോ​ന്‍ ചാ​ക്കോ കു​റു​പ്പ​ന്‍​പ​റ​മ്പി​ല്‍, ട്ര​ഷ​റ​ര്‍ ചാ​ക്കോ സ്‌​ക​റി​യ പു​ന്ന​പ്ര, വി​നോ​ദ് മാ​ത്യു മു​ണ്ട​ക​ത്തി​ല്‍, സെ​ബി​ന്‍ പ​ടി​ഞ്ഞാ​റേ​വീ​ട്, ത​ങ്ക​ച്ച​ന്‍ പു​ന്ന​പ്ര, കു​ഞ്ഞ​ച്ച​ന്‍ ഇ​ക്ക​ര​വീ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.