റോ​ഡും സ്ലാ​ബും ത​ക​ർ​ന്നു
Wednesday, October 5, 2022 10:40 PM IST
മാ​ന്നാ​ർ: ഭാ​ര​വ​ണ്ടി​ക​ൾ ക​യ​റി സ്ലാ​ബും പൊ​ട്ടു​ക​യും റോ​ഡ് ഇ​ടി​ഞ്ഞു താ​ഴു​ക​യും ചെ​യ്യു​ന്ന​തു പ​തി​വാ​കു​ന്നു. മാ​ന്നാ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന് വ​ട​ക്കോ​ട്ടു പോ​കു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് - ക​ലാ​തി​യി​ൽ ക​ലു​ങ്ക് റോ​ഡി​ന്‍റെ ആ​രം​ഭ​ത്തി​ലു​ള്ള ഓ​ട​യു​ടെ മു​ക​ളി​ലു​ള്ള സ്ലാ​ബും അ​പ്രോ​ച്ച് റോ​ഡു​മാ​ണ് സ്ഥി​ര​മാ​യി ത​ക​രു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടുമാ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് സ്ലാ​ബ് ത​ക​രു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു പ്രാ​വ​ശ്യ​വും പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി​യും വാ​ർ​ഡ് മെ​മ്പ​റും ഇ​ട​പെ​ട്ട് സ്ലാ​ബ് മാ​റ്റി ത​ക​ർ​ച്ച പ​രി​ഹ​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ വി​ണ്ടും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. കാ​ല​പ്പഴ​ക്ക​മു​ള്ള സ്ലാ​ബ് എ​ല്ലാം മാ​റ്റി പു​തി​യ​ത് ഇ​ടു​ക​യോ, മൊ​ത്ത​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യോ വേ​ണം. എ​ന്നാ​ൽ, മാ​ത്ര​മേ സ്ഥി​ര​മാ​യ ത​ക​ർ​ച്ച​യ്ക്കു പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യൂ.