എടത്വ-മുട്ടാർ ബ​സ് സ​ര്‍​വ​ീസ് പു​ന​രാ​രം​ഭി​ക്ക​ണമെന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്
Wednesday, October 5, 2022 10:40 PM IST
മുട്ടാ​ര്‍: എ​ട​ത്വ-​മു​ട്ടാ​ര്‍ വ​ഴി ച​ങ്ങ​നാ​ശേ​രി​ക്കും ആ​ല​പ്പു​ഴ​യ്ക്കു​മു​ള്ള ബ​സ് സ​ര്‍​വീ​സ് അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് മു​ട്ടാ​ര്‍ മ​ണ്ഡ​ലം എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
റോ​ഡി​ന്‍റെ ടാ​റിം​ഗ് ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​സ് ഓ​ടാ​ന്‍ തടസങ്ങൾ നീങ്ങി. വ​ലി​യ ടോ​റ​സു​ക​ള്‍ ധാ​രാ​ള​മാ​യി റോ​ഡി​ലൂ​ടെ പോ​കു​ന്നു​ണ്ട്. ഒ​ന്ന​രവ​ര്‍​ഷ​മാ​യി ബ​സ് സ​ര്‍​വീ​സ് മു​ട​ങ്ങി​ക്കി​ട​ക്കു​കയാണ്. മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​ല്ലേ​ജ് ആ​ഫീ​സ്, ച​ങ്ങ​നാ​ശേ​രി​യി​ലും ആ​ല​പ്പു​ഴ​യി​ലും എ​ട​ത്വ​യി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ട​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍, വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍, വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ പോ​കു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍ ഇ​വ​രൊ​ക്കെ യാ​ത്ര​യ്ക്കാ​യി ഏ​റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബ​സ് സ​ര്‍​വീ​സ് ഉടൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് മ​ണ്ഡ​ലം എ​ക്‌​സി​ക്യൂ​ട്ടി​വ് ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് ക​ള​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​ തോ​മ​സുകു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് സി. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റീ​ഫ​ന്‍ സി. ​ജോ​സ​ഫ്, ജോ​ര്‍​ജ് മാ​ത്യു ശ്രാ​മ്പി​ക്ക​ല്‍, മാ​ത്യു വ​ര്‍​ഗീ​സ് മു​ണ്ട​യ്ക്ക​ല്‍, ജോ​സ​ഫ് തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.