വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ തി​രു​നാ​ൾ ആ​ച​ര​ണം
Wednesday, October 5, 2022 10:40 PM IST
ചേ​ർ​ത്ത​ല: മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫോ​റോ​ന പ​ള്ളി​യി​ലെ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ പു​രു​ഷ, വ​നി​താ, യൂ​ത്ത് സം​യു​ക്ത കോ​ൺ​ഫ​റ​ൻ​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ വി​ൻ​സെ​ന്‍റ് ഡി ​പോ​ളി​ന്‍റെ​യും വാ​ഴ്ത്ത​പ്പെ​ട്ട ഫ്ര​ഡ​റി​ക് ഒ​സാ​നാ​മി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ​അ​ജു മു​തു​കാ​ട്ടി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ന​ട​ന്ന യോ​ഗം ചേ​ർ​ത്ത​ല ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ ആ​ന്‍റോ ചേ​രാം​തു​രു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി ജോ​ൺ, എ​ന്‍.​എം ആ​ലീ​സ്, മെ​ജോ ഏ​ലി​യാ​സ് ജോ​സ്, ടോ​മി ഏ​ബ്രാ​ഹം, സാ​ജു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​സ്മ​രി​ച്ചു

മാ​ന്നാ​ർ: സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം, കേ​ര​ള ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, ദേ​വ​സ്വം ബോ​ർ​ഡ് പ​മ്പാ കോ​ള​ജ് സ്ഥാ​പ​ക സെ​ക്ര​ട്ട​റി, തി​രു​വ​ല്ല കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച കെ.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ​പി​ള്ള വൈ​ദ്യ​ന്‍റെ 36-ാമ​ത് ച​ര​മ​വാ​ർ​ഷി​കം മാ​ന്നാ​ർ വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി  ആ​ച​രി​ച്ചു.
വീ​ട്ടു​വ​ള​പ്പി​ലു​ള്ള സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്കു ശേ​ഷം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ ക​മ്മി​റ്റി അം​ഗം പു​ഷ്പ​ല​ത മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​ൻ. ശെ​ൽ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി. പ്ര​ഫ. പി. ​ഡി. ശ​ശി​ധ​ര​ൻ, കെ. ​എം. അ​ശോ​ക​ൻ, ജി. ​രാ​മ​കൃ​ഷ്ണ​ൻ, കെ. ​നാ​രാ​യ​ണ​പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.