യു​ഡി​എ​ഫ്‌ സ​മ​രം രാ​ഷ്‌​ട്രീ​യ​പ്രേ​രി​തമെന്ന്
Wednesday, October 5, 2022 10:40 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല തെ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി​മോ​ൾ സാം​സ​ണി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട്‌ യു​ഡി​എ​ഫ്‌ ന​ട​ത്തു​ന്ന സ​മ​രം രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മെ​ന്ന്‌ എ​ൽ​ഡി​എ​ഫ്‌ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി. 17-ാം വാ​ർ​ഡി​ൽ തൊ​ഴി​ലു​റ​പ്പ്‌ തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലെ ഭി​ന്ന​ത​യാ​ണ് എ​ൻ​ആ​ർ​ഇ​ജി​എ​സ്‌ ജി​ല്ലാ ഓം​ബു​ഡ്‌​സ്‌​മാ​ന്‍റെ ഇ​ട​പെ​ട​ലി​നി​ട​യാ​ക്കി​യ​ത്‌.
പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റി​നെ കേ​ൾ​ക്കാ​തെ​യാ​ണ് ഓം​ബു​ഡ്‌​സ്‌​മാ​ൻ നി​ഗ​മ​ന​ങ്ങ​ളി​ൽ എ​ത്തി​യ​ത്‌. ഏ​ക​പ​ക്ഷീ​യ​വും ദു​രു​പ​ദി​ഷ്‌​ട​വു​മാ​യ ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യി നേ​രി​ടും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന്‌ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​യാ​യ വ്യ​ക്തി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​യ​തി​ന്‍റെ അ​സ​ഹി​ഷ്‌​ണു​ത​യാ​ണ് സ​മ​ര​ത്തി​ലൂ​ടെ യു​ഡി​എ​ഫ്‌ പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്നും ക​മ്മ​ിറ്റി ആ​രോ​പി​ച്ചു.