മെ​രി​റ്റ് അ​വാ​ർ​ഡ്: അ​രൂ​രി​ന്‍റെ ആ​ദ​രം നാ​ളെ
Wednesday, November 30, 2022 10:00 PM IST
പൂ​ച്ചാ​ക്ക​ൽ: വി​ദ്യാ​ഭ്യാ​സമേ​ഖ​ല ഉ​ൾ​പ്പെ​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്കു​ന്ന​തി​ന് അ​രൂ​ർ എം​എ​ൽ​എ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തു​ന്ന മെ​രി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം അ​രൂ​രി​ന്‍റെ ആ​ദ​രം നാ​ളെ വ​ടു​ത​ല ജ​മാ​അ​ത്ത് എ​ച്ച്എ​സ്എ​സി​ൽ ന​ട​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​ർ, 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​ർ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്.
വൈ​കി​ട്ട് മൂന്നു മു​ത​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. നാലിന് ​സ​മ്മേ​ള​നം മ​ന്ത്രി ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. ദ​ലീ​മ ജോ​ജോ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഉ​ന്ന​ത​വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളെ എ.​എം. ആ​രി​ഫ് എം​പി ആ​ദ​രി​ക്കും. കളക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ൺ, ന​ട​ൻ ഹ​രി​ശ്രീ അ​ശോ​ക​ൻ, ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ എ​ന്നി​വ​ർ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തു​മെ​ന്ന് ദ​ലീ​മ ജോ​ജോ എം​എ​ൽ​എ വ​ടു​ത​ല ജ​മാ​അ​ത്ത് എ​ച്ച്എ​സ്എ​സ് മാ​നേ​ജ​ർ കെ.​എ. പ​രീ​ത്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എം. ഷാ​ജി​ർ​ഖാ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.