എ​സി റോ​ഡ് ന​വീ​ക​ര​ണം: ധ​വ​ള​പ​ത്ര​മി​റ​ക്ക​ണ​ം
Wednesday, November 30, 2022 10:00 PM IST
മ​ങ്കൊ​മ്പ്: എ​സി റോ​ഡി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന നി​ർ​മാ​ണ​ജോ​ലി​ക​ൾ സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ചു ധ​വ​ള​പ​ത്രം ഇ​റ​ക്ക​ണ​മെ​ന്ന് ഡിസി​സി പ്ര​സി​ഡ​ന്‍റ് ഡി.​ ബാ​ബു പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വത്തി​ൽ ഊ​രാ​ളു​ങ്കൽ സൊ​സൈ​റ്റി ഓ​ഫീ​സി​ന് മു​മ്പി​ൽ ന​ട​ത്തി​യ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി രു​ന്നു അ​ദ്ദേ​ഹം.
ബ്ലോ​ക്ക് ജം​ഗ്ഷ​നി​ൽനി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് അ​ല​ക്‌​സ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു വ​ലി​യ​വീ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജോ​സ​ഫ് ചേ​ക്കോ​ട​ൻ, ജോ​ർ​ജ് മാ​ത്യു പ​ഞ്ഞി​മ​രം, ത​ങ്ക​ച്ച​ൻ കൂ​ലി​പ്പു​ര​യ്ക്ക​ൽ, എ​ൻ.​സി. ബാ​ബു, സ​ഖ​റി​യാ​സ് വി​രൂ​വ​ശേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​തി​നി​ടെ യോ​ഗം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ക​രാ​ർ ക​മ്പ​നി ജീ​വ​ന​ക്കാ​ർ ശ്ര​മി​ച്ചെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.