ലൈ​ൻ ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ​വും വാ​ഹ​ന പ​രി​ശോ​ധ​ന​യും
Wednesday, November 30, 2022 10:01 PM IST
ചേ​ര്‍​ത്ത​ല: നി​യ​മ​സ​ഭ റോ​ഡ് സു​ര​ക്ഷാ​സ​മി​തി​യു​ടേ നി​ർ​ദേശ​പ്ര​കാ​രം അ​രൂ​ർ-​ചേ​ർ​ത്ത​ല നാ​ലു​വ​രി പാ​ത​യി​ൽ ലൈ​ൻ ട്രാ​ഫി​ക് ബോ​ധ​വത്കര​ണ​വും വാ​ഹ​നപ​രി​ശോ​ധ​ന​യും ന​ട​ത്തി. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ട​പ്പി​ച്ച​ത്. ആ​ല​പ്പു​ഴ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ കെ.​സി. ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ർ​ത്ത​ല ജോ​യി​ന്‍റ് ആ​ർ​ടി​ഒ ജെ​ബി ഐ. ​ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ത്ത​ല ഡി​വി​ഷ​നി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​മു​ള്ള​വ​രും പ​ങ്കെ​ടു​ത്തു.

നാ​ലു​വ​രി പാ​ത​യി​ലൂ​ടെ പോ​കു​ന്ന ഭാ​രവാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്‍റെ വ​ല​തു​ഭാ​ഗം ചേ​ർ​ന്ന് പോ​കു​ന്ന​തുമൂ​ല​മു​ണ്ടാ​കു​ന്ന ട്രാ​ഫി​ക് ബ്ലോ​ക്കു​ക​ളും അ​പ​ക​ട​ങ്ങ​ളും കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലൈ​ൻ ട്രാ​ഫി​ക് വാ​ഹ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്. എ​ല്ലാ വാ​ഹ​ന​ങ്ങ​ളും റോ​ഡി​ന്‍റെ ഇ​ട​തുവ​ശം ചേ​ർ​ന്ന് പോ​ക​ണ​മെ​ന്നു സൂ​ചി​പ്പി​ക്കു​ന്ന വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു.