മെ​ഡി​. കോ​ള​ജ് ജ​ന​കീ​യസ​മി​തി​ പ​രാ​തി നൽകി
Wednesday, November 30, 2022 10:53 PM IST
അ​മ്പ​ല​പ്പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ന​കീ​യ വി​ചാ​ര​ണ​സ​മി​തി ജി​ല്ലാ ക​ള​ക്ട​ർക്കു പ​രാ​തി​ന​ൽ​കി. ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യ​പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കു​ക, മൂന്നു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി അ​ട​ച്ചി​രി​ക്കു​ന്ന ജെ.​ബ്ലോ​ക്ക് വ​ഴി തു​റ​ന്നു​കൊ​ടു​ക്കു​ക, ആറുമാ​സ​ത്തി​ല​ധി​ക​മാ​യി ത​ക​രാ​റി​ലാ​യ മാ​മോ​ഗ്രാം പു​നഃസ്ഥാ​പി​ക്കു​ക, പാ​ർ​ക്കിം​ഗ് ഫീ​സ് പി​ൻ​വ​ലി​ക്കു​ക, ഫാ​ർ​മ​സി​യി​ൽ ആ​വ​ശ്യ​മാ​യ മ​രു​ന്ന് ല​ഭ്യ​മാ​ക്കു​ക, സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​ക, അ​ഴു​ക്ക് വെ​ള്ളം തോ​ട്ടി​ൽ ഒ​ഴു​ക്കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കി പ​ക​രം സ​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. ത​യ്യി​ൽ ഹ​ബീ​ബ്, മു​നീ​ർ മു​സ്ലി​യാ​ർ, ജോ​ൺ ആ​ന്‍റ​ണി, മു​ഹ​മ്മ​ദ് അ​ന​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നാ​ളെ ചേ​രു​ന്ന ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ ച​ർ​ച്ച​ ചെ​യ്യാ​മ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.