മി​നി​ലോ​റി ഇ​ടി​ച്ച് കാ​ൽന​ട​ യാ​ത്രി​ക​ൻ മ​രി​ച്ചു
Thursday, December 1, 2022 10:42 PM IST
തു​റ​വൂ​ർ: ദേ​ശീ​യപാ​ത​യി​ൽ മി​നി ഇ​ൻ​സു​ലേ​റ്റ് ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ൽ​ന​ട യാ​ത്രി​ക​ൻ മ​രി​ച്ചു. അ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ർ​ഡി​ൽ ക​ണി​യാം​വെ​ളി ഗോ​പി (67) ആ​ണ് മ​രി​ച്ച​ത്. ച​ന്തി​രൂ​ർ ശ്രീ​കൃ​ഷ്ണ​ൻ കോ​വി​ലി​ൽ ക്ഷേ​ത്രദ​ർ​ശ​ന​ത്തി​നു പോ​കു​മ്പോ​ൾ ച​ന്തി​രൂ​ർ പു​തി​യ പാ​ല​ത്തി​നു തെ​ക്കു​വ​ശ​ത്ത് വ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ആ​യി​രു​ന്നു അ​പ​ക​ടം.
ക​ള​മ​ശേ​രി​യി​ൽനി​ന്ന് ഇ​ല​ക്‌ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​ൻ​സു​ലേ​റ്റ് ലോ​റി​യി​ൽ മ​റ്റൊ​രു വ​ണ്ടി ത​ട്ടി നി​യ​ന്ത്ര​ണം തെ​റ്റി​യാ​ണ് ഗോപിയെ ഇ​ടി​ച്ച​ത്. ഉ​ട​ൻത​ന്നെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​വി​വാ​ഹി​ത​നാ​ണ്.