മ​ത്സ്യ​ത്തൊഴി​ലാ​ളി സ​മ​ര​ത്തെ ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​ം ജ​ന​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കും: പ്ര​ഫ. കു​സു​മം ജോ​സ​ഫ്
Thursday, December 1, 2022 10:47 PM IST
ആ​ല​പ്പു​ഴ: ക​ട​ലും ക​ട​ൽ സ​മ്പ​ത്തും സം​ര​ക്ഷി​ക്കാ​നു​ള്ള വി​ഴി​ഞ്ഞം സ​മ​ര​ത്തോ​ടു​ള്ള പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​പ്പെട​ൽ കൂ​ടു​ത​ൽ ദൃ​ഢ​ത​യു​ള്ള​താ​ക​ണ​മെ​ന്ന് എ​ൻ​എ​പി​എം ദേ​ശീ​യ സ​മി​തി അം​ഗം പ്ര​ഫ. കു​സു​മം ജോ​സ​ഫ്. വി​ഴി​ഞ്ഞം സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ആ​ല​പ്പു​ഴ ക​ള​ക്ട്രേ​റ്റ് ന​ട​യി​ൽ ജി​ല്ലാ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അവർ.
പ്ര​കൃ​തി​യു​ടെ താ​ള​പ്പി​ഴ​ക​ൾ പൊ​തു സ​മൂ​ഹ​ത്തെ വേ​ട്ട​യാ​ടി​യ​പ്പോ​ൾ കൈ​യ്യും മെ​യ്യും മ​റ​ന്ന് എ​ത്തി​യ​വ​ർ ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റം മു​ട്ടി​ക്കാ​ൻ അ​തി​ജീ​വ​ന സ​മ​രം ന​ട​ത്തു​മ്പോ​ൾ അ​തി​നെ ത​ക​ർ​ക്കാ​ൻ കോ​ർ​പറേ​റ്റു​ക​ളെ കൂ​ട്ടുപി​ടി​ച്ച് പ്ര​തി​രോ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച് ക​ലാ​പം ഉ​ണ്ടാ​ക്കി​യ​തി​ന്‍റെ ക്രെ​ഡി​റ്റി​നു വേ​ണ്ടി​യു​ള്ള മു​ന്ന​ണി​ക​ളു​ടെ മ​ത്സ​ര​മാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​തെന്നും അ​വ​ർ പ​റ​ഞ്ഞു.
ഐ​ക്യ​ദാ​ർ​ഢ്യ സ​മ​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​ജി. ജ​ഗ​ദീ​ശ​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റ​ാൾ ഫാ. ​ജോ​യി പു​ത്ത​ൻ​വീ​ട്ടി​ൽ, കെ.​എ​സ്.​ മ​നോ​ജ്, ഫാ. ​വി.​പി. ​ജോ​സ​ഫ് വ​ലി​യ​വി​ട്ടി​ൽ, ക​മാ​ൽ എം. ​മാ​ക്ക​യി​ൽ, ഫാ.​ സേ​വ്യ​ർ കു​ടി​യാംശേരി​ൽ, പി.​കെ.​ബി​ജു, നാ​സ​ർ അ​റാ​ട്ടു​പു​ഴ, ഫാ.​ജോ​ൺ​സ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ, അ​ഡ്വ. പി.​ജെ. മാ​ത്യു, ഷീ​ജ കെ. ​ജെ., എ.​ആ​ർ. ജോ​യി, ഫാ.​ തോ​മ​സ് മാ​ണി​യാ​പൊ​ഴി, ജാ​ക്സ​ൺ പൊ​ള്ള​യി​ൽ, ക്ലീ​റ്റ​സ് ക​ള​ത്തി​ൽ , ബി. ​ഭ​ദ്ര​ൻ, ന​വീ​ൻ​ജി നാ​ദ​മ​ണി, അ​ർ​ജു​ൻ രാ​മ​ദാ​സ്, ഉ​മ്മ​ച്ച​ൻ ച​ക്കു​പു​ര​യ്ക്ക​ൽ, രാ​ജു ആ​ശ്ര​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.