പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ നാമകരണ നടപടികളുടെ സമാപനം ഇന്ന്
1245126
Friday, December 2, 2022 10:45 PM IST
എടത്വ: ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപന സമ്മേളനം ഇന്ന് രാവിലെ ഒന്‍പതിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടക്കും.
വിശുദ്ധകുര്‍ബാനയ്ക്കും തൊമ്മച്ചന്റെ കബറിടത്തില്‍ നടക്കുന്ന പ്രാര്‍ഥനയ്ക്കും ശേഷം 11ന് ജൂബിലി ഹാളില്‍ സമ്മേളനം ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും.
ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തും. ദൈവദാസന് പുത്തന്‍പറമ്പില്‍ തൊമ്മച്ചന്റെ നാമകരണ നടപടികള്‍ക്കായി രൂപീകരിച്ച അതിരൂപത കച്ചേരിയുടെ പ്രവര്‍ത്തന സമാപനമാണ് ഇന്നു നടക്കുന്നത്.
കച്ചേരിയുടെ എല്ലാ രേഖകളും മാര്‍ ജോസഫ് പെരുന്തോട്ടത്തിന് സമര്‍പ്പിക്കുകയും വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള കാര്യാലയത്തിലേക്ക് അയയ്ക്കുകയും ചെയ്യും.