പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍ തീ​ക്ഷ്ണ​ത നി​റ​ഞ്ഞ പ്രേ​ഷി​തൻ: മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍
Saturday, December 3, 2022 10:59 PM IST
എട​ത്വ: കേ​ര​ള അ​സീ​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍ തീ​ക്ഷ്ണ​ത നി​റ​ഞ്ഞ പ്രേ​ഷി​താ​നാ​യി​രു​ന്നെ​ന്ന് ബി​ഷ​പ് എ​മി​രി​റ്റ​സ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ പ​റ​ഞ്ഞു. എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍റെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ അ​തി​രൂ​പ​താ​ത​ല സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ദേ​ശ​ത്ത് നി​ല​നി​ന്നി​രു​ന്ന ജാ​തി​വ്യ​വ​സ്ഥ​യു​ടെ വി​ല​ക്കു​ക​ളും ഉ​ച്ചനീ​ച​ത്വ​ങ്ങ​ളും പാ​ടേ ഉ​ന്മൂ​ല​നം ചെ​യ്യു​ക​യും ദ​ളി​ത​രോ​ട് സു​വി​ശേ​ഷം പ​ങ്കു​വ​യ്ക്കു​ക​യും രോ​ഗി​ക​ളെ സ​ന്ദ​ര്‍​ശി​ക്കു​ക​യും സ​ഹാ​യം എ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ടും​ബ​ജീ​വി​തം ന​യി​ക്കു​ന്ന​വ​ര്‍​ക്കും മാ​തൃ​ക​യാ​ണ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​നെ​ന്ന് ച​ങ്ങ​നാ​ശേ​രി അതിരൂപത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

കു​ടും​ബ​ജീ​വി​ത​ത്തി​ലൂ​ടെ വി​ശു​ദ്ധി​യു​ടെ പ​ട​വു​ക​ളാ​ണ് തൊ​മ്മ​ച്ച​ന്‍ ക​യ​റി​യ​ത്. വീ​രോ​ജി​ത​മാ​യ ജീ​വി​തം ന​യി​ച്ച വ്യ​ക്തി​യാ​ണ് തൊ​മ്മ​ച്ച​ന്‍. ഓ​രോ കു​ടും​ബ​ത്തി​നും തൊ​മ്മ​ച്ച​ന്‍റെ ജീ​വി​തം പ്ര​ചോ​ദ​ന​മാ​ണ്. കു​ടും​ബ​ത്തോ​ടൊ​പ്പം താ​പ​സ​ജീ​വി​തം ന​യി​ക്കു​ക​യും അ​തി​ല്‍ വി​ജ​യി​ക്കു​ക​യും ചെ​യ്തു. മാ​മ്മോ​ദീ​സാ സ്വീ​ക​രി​ച്ച ആ​ര്‍​ക്കും സ്വ​ന്ത​മാ​ക്കാ​വു​ന്ന​താ​ണ് സ​ന്യാ​സ ജീ​വി​ത​മെ​ന്നും വൈ​ദി​ക​ര്‍​ക്കും അ​ല്‍​മാ​യ​ര്‍​ക്കും സ​ന്യാ​സ ജീ​വി​തം ന​യി​ക്കാ​മെ​ന്നും മാർ പെരുന്തോട്ടം പ​റ​ഞ്ഞു.