സംശുദ്ധ രാഷ്ട്രീയത്തിന്റെ മുഖമാണ് ജയപ്രകാശ്: വി.എം. സുധീരൻ
1245400
Saturday, December 3, 2022 10:59 PM IST
കായംകുളം: കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. സി.ആർ. ജയപ്രകാശിന്റെ രണ്ടാമത് ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കരിയിലകുളങ്ങരയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് സി.ആർ. ജയപ്രകാശിന്റെ വസതിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു കൊരമ്പല്ലിയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. സംശുദ്ധ രാഷ്ട്രീയത്തിന്റെ ജ്വലിക്കുന്ന മുഖമായി എന്നും സി.ആർ. ജയപ്രകാശ് നിലനിൽക്കുമെന്ന് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തല എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.