കരിയർ ഗൈഡൻസ് പരിശീലന പരിപാടി ‘പാസ്വേർഡ്’ നാളെ
1245768
Sunday, December 4, 2022 10:55 PM IST
ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ്, കളക്ടറേറ്റിലെ ന്യൂനപക്ഷ സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ കരിയർ ഗൈഡൻസ് പരിശീലനപരിപാടി ‘പാസ്വേർഡ് 2022-23’ ആലപ്പുഴ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നാളെ നടക്കും.
ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളേജുതല വിദ്യാർഥികൾക്കുള്ള പരിശീലന പരിപാടി രാവിലെ പത്തിന് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ് അധ്യക്ഷതവഹിക്കും.
കരിയർ ഗൈഡൻസ് വിദഗ്ധരായ വിഷ്ണു ലോന ജേക്കബ്, റാഫി മക്കാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.