ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം എ​ട്ടു മു​ത​ല്‍
Monday, December 5, 2022 10:48 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ചേ​ര്‍​ന്നു ന​ട​ത്തു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വം എ​ട്ടു മു​ത​ൽ 11 വ​രെ തീ​യ​തി​ക​ളി​ല്‍ ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് ത​ലം മു​ത​ല്‍ കേ​ര​ളോ​ത്സ​വ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് ജി​ല്ല കേ​ര​ളോ​ത്സ​വം ന​ട​ത്തു​ന്ന​ത്. ജി​ല്ലാ​ത​ല​ത്തി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍ സം​സ്ഥാ​ന കേ​ര​ളോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. 12 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍ ആ​റ് ന​ഗ​ര​സ​ഭ​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു മ​ത്സ​രി​ച്ച് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​രാ​ണ് ജി​ല്ലാ കേ​ര​ളോ​ത്സ​ത്തി​ല്‍ എ​ത്തു​ന്ന​ത്.
അ​ത്‌​ല​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ല്‍ 13 മ​ത്സ​ര​ങ്ങ​ളും ഗെ​യിം​സ് വി​ഭാ​ഗ​ത്തി​ല്‍ 14 മ​ത്സ​ര​ങ്ങ​ളു​മാ​ണു​ള്ള​ത്. നീ​ന്ത​ല്‍, ക​ള​രി​പ്പ​യ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം 10, ഏ​ഴ് മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. ക​ലാ-​സാ​ഹി​ത്യ ഇ​ന​ങ്ങ​ളി​ല്‍ 41 മ​ത്സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​കും. ഇ​തു​കൂ​ടാ​തെ ദേ​ശീ​യ മ​ത്സ​ര ഇ​ന​ങ്ങ​ളാ​യി 18 എ​ണ്ണ​വും ഉ​ണ്ടാ​കും.
വേ​ദി​ക​ള്‍- എ​ല്‍​എ​സ്എ​ച്ച് ഗ്രൗ​ണ്ട് ക​ല​വൂ​ര്‍, എ​ബി വി​ലാ​സം സ്‌​കൂ​ള്‍ ആ​ര്യ​ക്ക​ര, മ​ണ്ണ​ഞ്ചേ​രി സ്‌​കൂ​ള്‍ ഗ്രൗ​ണ്ട്, ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട്, പ്രീ​തി​കു​ള​ങ്ങ​ര സ്‌​കൂ​ള്‍ ഗ്രൗ​ണ്ട്, ശ്രീ​സാ​യി നീ​ന്ത​ല്‍​ക്കു​ളം ക​ണി​ച്ചു​കു​ള​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍. ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ ഡി​സം​ബ​ര്‍ 10,11 തീ​യ​തി​ക​ളി​ല്‍ ക​ല​വൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ക്കും. ക​ല​വൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ​കൂ​ളി​ല്‍ കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ ക​ല​വൂ​ര്‍ എ​ല്‍​എ​സ്എ​ച്ച് ഗ്രൗ​ണ്ടി​ല്‍ ജി​ല്ല ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ​തേ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം എ.​എം. ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തും. കെ.​ജി. രാ​ജേ​ശ്വ​രി, ബി​പി​ന്‍ സി. ​ബാ​ബു, ആ​ര്‍. റി​യാ​സ്, കെ.​ആ​ര്‍. ദേ​വ​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.