ചക്കുളത്തുകാവ് പൊങ്കാല നാളെ
1246040
Monday, December 5, 2022 10:48 PM IST
എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക പൊങ്കാല നാളെ നടക്കും. പുലര്‍ച്ചെ നാലിന് നിര്‍മാല്യ ദര്‍ശനം, ഗണപതി ഹോമം, വിളിച്ചുചൊല്ലി പ്രാര്‍ഥന എന്നിവ നടക്കും. പൊങ്കാലയ്ക്ക് മുന്നോടിയായി നടക്കുന്ന പൊതുസമ്മേളനം സിനിമ താരം സുരേഷ് ഗോപി ഉദ്ഘാടനം നിര്വ്ഹിക്കും. സജി ചെറിയാന് എംഎല്‍എ അധ്യക്ഷത വഹിക്കും. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. കൊടിക്കുന്നില്‍ സുരേഷ് എംപി, ഗോപന് ചെന്നിത്തല എന്നിവര്‍ പ്രസംഗിക്കും. ഭക്തര്‍ തയാറാക്കുന്ന പൊങ്കാല നിവേദ്യം നേദിക്കുന്നതോടെ പൊങ്കാല ചടങ്ങ് സമാപിക്കും. തുടര്‍ന്ന് ഉച്ച ദീപാരാധനയും ദിവ്യാഭിഷേകവും നടക്കും. വൈകിട്ട് 5 ന് നടക്കുന്ന സംസ്കാരിക സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. രാധാക്യഷ്ണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും രമേശ് ഇളമണ്‍ നമ്പൂതിരി മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗായത്രി ബി. നായര്‍, റ്റി. പ്രസന്നകുമാരി, മറിയാമ്മ ജോര്‍ജ്, തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ് തുടങ്ങിയര്‍ പ്രസംഗിക്കും. ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഐഎഎസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകര്‍ത്തും.