മത്സ്യലഭ്യത കുറയുന്നു; തൊഴിലാളികൾ പട്ടിണിയിൽ
1246047
Monday, December 5, 2022 10:52 PM IST
തുറവൂർ: മത്സ്യലഭ്യത കുറഞ്ഞതോടെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ പട്ടിണിയിൽ. തോടുകളിലും പൊഴിച്ചാലുകളിലും വ്യാപകമായി പായൽ വ്യാപിച്ചതോടുകൂടിയാണ് മത്സ്യലഭ്യത കുറഞ്ഞത്.
പൊഴിച്ചാലും തോടുകളും പാടശേഖരങ്ങളും പൂർണമായും ഉപ്പുവെള്ളം മാറി ശുദ്ധജലമാവുകയും ശുദ്ധജലത്തിലെ പായലുകൾ വെള്ളത്തിൽ പടർന്നു പിടിക്കുകയും ചെയ്തതോടെയാണ് മത്സ്യബന്ധനം പ്രതിസന്ധിയിലായിരിക്കുന്നത്.
തോടുകളിലും ഒഴിച്ചാലുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകിടക്കുന്നതും മത്സ്യ കുഞ്ഞുങ്ങൾ വളരുന്നതിനു തടസമായിരിക്കുകയാണ്. കരി നിലങ്ങളുടെ വശങ്ങളിലുള്ള തോടുകളിൽ വ്യാപകമായി ഇറച്ചി മാലിന്യങ്ങൾ ചാക്കിൽനിറച്ചു തള്ളുന്നതും ഇത് കെട്ടിക്കിടക്കുന്നതു മൂലം മത്സ്യക്കുഞ്ഞുങ്ങൾ ചാകാൻ ഇടയാക്കുന്നു.
അടിയന്തരമായി പൊഴിച്ചാലിലേെയും തോടുകളിലെ യും പായലും മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ശുദ്ധജല മത്സ്യ കുഞ്ഞുങ്ങളെ പൊഴിച്ചാലിലും ,തോടുകളിലും നിക്ഷേപിച്ചു മത്സ്യസമ്പത്ത് വർധിപ്പിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമായി.