ഇനി മുന്നറിയിപ്പില്ല; മാലിന്യം തള്ളിയാൽ പിടിവീഴും
Monday, December 5, 2022 10:52 PM IST
മാ​ന്നാ​ർ: മാ​ലി​ന്യം റോ​ഡി​ൽ ത​ള്ളു​ന്ന​വ​ർ​ക്ക് ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് ഇ​നി​യി​ല്ല. മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ ആ​രാ​യാ​ലും ഇ​നി പി​ടി വീ​ഴും. ഇ​തി​നാ​യി മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​ദ്ധ​തി ത​യാ​റാ​ക്കി. സ്ഥി​ര​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന വ​ഴി​ക​ളി​ൽ ഇ​ത്ത​ര​ക്കാ​രെ നി​രീ​ക്ഷി​ക്കാ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ം.
മാ​ന്നാ​റി​ലെ പ്ര​ധാ​ന വീ​ഥി​ക​ളി​ലും ആ​ളൊ​ഴി​ഞ്ഞ ഇ​ട​വ​ഴി​ക​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. കോ​ഴി, പ​ച്ച​ക്ക​റി ക​ട​ക​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കി​ൽ കെ​ട്ടി വ​ഴി​യ​രു​കി​ൽ ത​ള്ളു​ക പ​തി​വാ​ണ്. ഹ​രി​ത ക​ർ​മ സേ​ന വീ​ടു​ക​ളി​ൽനി​ന്നു പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, വീ​ടു​ക​ളി​ലെ മ​റ്റു മാ​ലി​ന്യ​ങ്ങ​ൾ അ​തതി​ട​ങ്ങ​ളി​ൽ സം​സ്ക്ക​രി​ക്കേ​ണ്ട​തി​നു പ​ക​രം പ​ല​രും റോ​ഡ് വ​ക്ക​ത്തേ​ക്ക് ത​ള്ളു​ക​യാ​ണ് പ​തി​വ്.
മാ​ലി​ന്യ​ത്താ​ൽ പൊ​റു​തി​മു​ട്ടി​യ​തി​നെത്തു​ട​ർ​ന്ന് ഒ​രു പ​ഞ്ചാ​യ​ത്തം​ഗം മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​വ​രെ ക​ണ്ടുപി​ടി​ക്കാ​ൻ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​തും മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ്. മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന പ്ര​വ​ണ​ത വ​ർ​ധിച്ച​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് രം​ഗ​ത്തി​റ​ങ്ങി​യ​ത്. നി​രീ​ക്ഷ​ണകാ​മ​റ വ​യ്ക്കേ​ണ്ട വ​ഴി​ക​ളും സ്ഥ​ല​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ചു. ഇ​ലക്‌ട്രോ​ണി​ക് വി​ഭാ​ഗം എ​ൻ​ജി​നി​യ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ശ്ര​ദ്ധേ​യം, സെ​ക്ര​ട്ട​റി ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.