നാ​ടു​ക​ട​ത്തി​യ പ്ര​തി വീ​ണ്ടും പി​ടി​കൂ​ടി
Tuesday, December 6, 2022 10:40 PM IST
അ​മ്പ​ല​പ്പു​ഴ: കാ​പ്പ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ പ്ര​തി വീ​ണ്ടും ജി​ല്ല​യി​ൽ പി​ടി​കൂ​ടി പോ​ലീ​സ് . പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പൊ​ള്ള​യി​ൽ വീ​ട്ടി​ൽ വ​രു​ൺ വേ​ണു (30) വി​നെ​യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. 2022 ഫെ​ബ്രു​വ​രി​യി​ൽ കാ​പ്പ നി​യ​മ​പ്ര​കാ​രം എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു ഇ​യാ​ളെ പു​റ​ത്താ​ക്കി ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് കേ​സ് ഉ​ൾ​പ്പ​ടെ 6 ഓ​ളം കേ​സി​ലെ പ്ര​തി​യാ​ണ് വ​രു​ൺ വേ​ണു.
ആ​ല​പ്പു​ഴ സെ​ക്ഷ​ൻ കോ​ട​തി​യി​ൽ നി​ന്നു ഒ​രു കേ​സി​ൽ ജാ​മ്യം എ​ടു​ത്ത് വീ​ണ്ടും അ​ക്ര​മം ന​ട​ത്തി​യ​തി​നാ​ൽ  ജാ​മ്യം കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. എ​സ്ഐ​മാ​രാ​യ സെ​സി​ൽ ക്രി​സ്റ്റ് രാ​ജ്, ബോ​ബ​ൻ, സി​പി​ഒ സു​ഭാ​ഷ്, ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വ​രു​ൺ വേ​ണു​വി​നെ ക​പ്പ​ക്ക​ട ഭാ​ഗ​ത്തു നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വാ​ഹ​ന​ജാ​ഥ

ചേ​ര്‍​ത്ത​ല: വി​ല​ക്ക​യ​റ്റ​ത്തി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു​മെ​തി​രേ അ​ഴി​മ​തി ആ​രോ​പി​ച്ചും വ​യ​ലാ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​വാ​ഹ​ന​ജാ​ഥ 10നും 11​നു​മാ​യി ന​ട​ക്കും. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എ​ന്‍. അ​ജ​യ​ന്‍ ന​യി​ക്കു​ന്ന ജാ​ഥ 10ന് ​രാ​വി​ലെ 8.30ന് ​ആ​റാ​ട്ടു​വ​ഴി​യി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി.​ബാ​ബു​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ബി. റ​ഫീ​ഖ് അ​ധ്യ​ക്ഷ​നാ​കും. എ.​എ. ഷു​ക്കൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ദ്യ​ദി​ന സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.