ത​നി​ച്ചു​ക​ഴി​ഞ്ഞ വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം: 35 കാ​രി പി​ടി​യി​ൽ
Tuesday, December 6, 2022 10:40 PM IST
ഹ​രി​പ്പാ​ട്: ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ൽനി​ന്നു ഒ​രു ല​ക്ഷം രൂ​പ​യും സ്വ​ർ​ണാ​ഭ​ര​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ 35 കാ​രി പി​ടി​യി​ൽ. പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ടം കൊ​ര​ണ്ടി​പ്പ​ള്ളി​ൽ ല​ക്ഷ്മി​ക്കു​ട്ടി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ വീ​യ​പു​രം വെ​ള്ളം​കു​ള​ങ്ങ​ര പു​ത്ത​ൻ​പു​ര​യി​ൽ മാ​യ​കു​മാ​രി (35) ആ​ണ് പി​ടി​യി​ലാ​യ​ത്.
വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4. 30ന് ​ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ സ​മീ​പ​മു​ള്ള ക്ഷേ​ത്ര​ത്തി​ൽ പോ​യ സ​മ​യം പ്ര​തി​യാ​യ മാ​യ സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ ഗേ​റ്റി​നു മു​ൻ​വ​ശം പ​തു​ങ്ങി​യി​രി​ക്കു​ക​യും ത​നി​ച്ച് താ​മ​സി​ക്കു​ന്ന ല​ക്ഷ്മി​കു​ട്ടി​യ​മ്മ വീ​ട് പൂ​ട്ടി സ​മീ​പ​ത്തെ ബ​ന്ധു​വീ​ട്ടി​ൽ ഉ​റ​ങ്ങാ​ൻ പോ​വു​ക​യും ചെ​യ്തു. പു​ല​ർ​ച്ചെ എ​ത്തി വീ​ട് തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ​പ്പോ​ഴാ​ണ് അ​ടു​ക്ക​ള വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ല​ക്ഷം രൂ​പ​യും അ​ര​പ്പ​വ​ൻ തൂ​ക്ക​മു​ള്ള ക​മ്മ​ലും ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​ക്കി. ഹ​രി​പ്പാ​ട് പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സി​സി​ടി​വി​യി​ൽ പ്ര​തി​യാ​യ യു​വ​തി പു​ല​ർ​ച്ചെ 4.30ന് ​പ്ലാ​സ്റ്റി​ക് സ​ഞ്ചി​യു​മാ​യി വീ​ട്ടി​ൽ നി​ന്നു ഇ​റ​ങ്ങി പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യും തു​ട​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.