സി​പി​എം ഓ​ഫീ​സു​ക​ൾ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളു​ടെ ഗ്രീ​ൻ ചാ​ന​ലു​ക​ളാ​യെന്ന്
Thursday, December 8, 2022 10:45 PM IST
ആ​ല​പ്പു​ഴ: കെ​ടു​കാ​ര്യസ്ഥത​യു​ടെ​യും ക​ഴി​വു​കേ​ടി​ന്‍റെ​യും കാ​ര്യത്തി​ല്‍ പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ഭ്യന്ത​ര- ആ​രോ​ഗ്യവ​കു​പ്പു​ക​ള്‍ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വ​നു ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​കു​മാ​ര്‍.
സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍​ക്കും അ​ഴി​മ​തി​ക​ള്‍​ക്കും പോ​ലീ​സ് രാ​ജി​നു​മെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ പി​ഴ​വ് മൂ​ലം സം​ഭ​വി​ച്ച അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും മ​ര​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ആ​രോഗ്യവ​കു​പ്പ് കു​ത്ത​ഴി​ഞ്ഞ​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ​ര​ങ്ങ​ളെ പോ​ലീ​സ് രാ​ജി​ലൂ​ടെ അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള ശ്ര​മ​ത്തെ നേ​രി​ടു​മെ​ന്ന് അ​ധ്യക്ഷ​ത വ​ഹി​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​ജി​ന്‍ ജോ​സ​ഫ് പ​റ​ഞ്ഞു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ബി​നു ചു​ള്ളി​യി​ല്‍, മു​ഹ​മ്മ​ദ് അ​സ്ലം, എം. ​നൗ​ഫ​ല്‍, വ​രു​ണ്‍ മ​ട്ട​ക്ക​ല്‍, സി.വി. മ​നോ​ജ്‌ കു​മാ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ നൂ​റു​ദീ​ൻ കോ​യ, ആർ. വി​ഷ്ണു തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നു നേ​തൃ​ത്വം ന​ല്‍​കി.