ലോം​ഗ് മാ​ർ​ച്ചി​നു സ്വീ​ക​ര​ണം ന​ൽ​കി
Thursday, December 8, 2022 10:52 PM IST
മ​ങ്കൊ​മ്പ്: മ​യ​ക്കു​മ​രു​ന്നു വ്യാ​പ​നം ത​ട​യു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി- തീ​ര​ദേ​ശ മേ​ഖ​ലാ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​ക, അ​ശാ​സ്ത്രീ​യ​മാ​യ ബ​ഫ​ർ സോ​ൺ നി​ർ​ണ​യം തി​രു​ത്തു​ക, തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്കു പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ക, ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫ്ര​ണ്ട് ഓ​ഫ് സൊ​സൈ​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ ന​യി​ക്കു​ന്ന ലോം​ഗ് മാ​ർ​ച്ചി​ന് കു​ട്ട​നാ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ച​മ്പ​ക്കു​ളം ബ​സി​ലി​ക്ക, എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വി​ക​ര​ണം ന​ൽ​കി. ബ​സി​ലി​ക്ക​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി ഫൊ​റോ​ന റെ​ക​ട​ർ ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ തോ​മ​സ് കാ​ഞ്ഞി​ര​വേ​ലി, ഫാ. ​ടോ​ണി ന​മ്പി​ശേ​രി​ക​ളം, ഫാ.​ വ​ർ​ഗീ​സ് ത​ട്ടാ​ര​ടി​യി​ൽ, ടോ​മി​ച്ച​ൻ മേ​പ്പു​റം, ചാ​ക്ക​പ്പ​ൻ കൊ​ച്ചു പ​ള്ള​ത്തു​ശേ​രി, ഔ​സേ​ച്ച​ച്ച​ൻ ചെ​റു​കാ​ട്, ക​ത്തോ​ലി​ക്ക കോ​ൺ​ഗ​സ് ച​ങ്ങ​നാ​ശേ​രി അ​തി​രു​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി. തോ​മ​സ് കാ​ച്ചാം​കോ​ടം, ജോ​സി കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ട​ത്വ​യി​ൽ ഫൊ​റോ​ന വി​കാ​രി ഫാ.​ മാ​ത്യൂ ചൂ​ര​വ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യ​ൻ പു​ന്ന​പ്ര, ബി​ൽ​ബി ക​ണ്ട​ത്തി​ൽ, മോ​ഡി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.