എസി റോഡ് നവീകരണം ! പ​ണ്ടാ​ര​ക്ക​ളം ഫ്‌​ളൈ​ ഓ​വ​റി​ല്‍ ഇ​ന്നു രാ​ത്രി ഗ​താ​ഗ​ത നി​രോ​ധ​നം
Thursday, December 8, 2022 10:52 PM IST
ച​ങ്ങ​നാ​ശേ​രി: എ​സി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മിക്കു​ന്ന പ​ണ്ടാ​ര​ക്ക​ളം ഫ്‌​ളൈ ഓ​വ​റി​ന്‍റെ സ്ലാ​ബ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി ഇ​ന്നു രാ​ത്രി ഒ​മ്പ​തു മു​ത​ല്‍ നാ​ളെ രാ​വി​ലെ ആ​റു​വ​രെ ന​ട​ത്തു​ന്ന​താ​ണ്. കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​ല​വി​ലെ സ​ര്‍​വീ​സ് റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടാ​ണ് പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​ത്. അ​തി​നാ​ല്‍ ഈ ​ഭാ​ഗ​ത്തു​കൂ​ടി​യു​ള്ള ഗ​താ​ഗ​തം സാ​ധി​ക്കു​ന്ന​ത​ല്ല.

ഈ ​ഭാ​ഗ​ത്തൂ​ടെ ക​ട​ന്നുപോ​കാ​നു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും മേ​ല്‍ പ​റ​ഞ്ഞ സ​മ​യ​ങ്ങ​ളി​ല്‍ (എ​മ​ര്‍​ജ​ന്‍​സി വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെടെ)​ പെ​രു​ന്ന, തി​രു​വ​ല്ല, അ​മ്പ​ല​പ്പു​ഴ വ​ഴി​യോ പൂ​പ്പ​ള്ളി, ച​മ്പ​ക്കു​ളം എ​സ്എ​ന്‍ ക​വ​ല​വ​ഴി ആ​ല​പ്പു​ഴ​ക്കും ആ​ല​പ്പു​ഴ​യി​ല്‍നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ അ​മ്പ​ല​പ്പു​ഴ തി​രു​വ​ല്ല വ​ഴി​യോ എ​സ്.​എ​ന്‍ ക​വ​ല ച​മ്പ​ക്കു​ളം പൂ​പ്പ​ള്ളി വ​ഴി പോ​കേ​ണ്ട​തു​മാ​ണ്. കൈ​ന​ക​രി റോ​ഡി​ല്‍ മ​ടവീ​ണ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ല്‍ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം സാ​ധ്യ​മ​ല്ല.