പോ​ലീ​സി​നുനേ​രേ കൈയേറ്റശ്രമം; പ്ര​തി പി​ടി​യി​ല്‍
Thursday, December 8, 2022 10:52 PM IST
എ​ട​ത്വ: ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സി​നുനേ​രേ കൈയേ​റ്റ ശ്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ല്‍. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡി​ല്‍ പ​ടി​ഞ്ഞാ​റേ പ​റ​മ്പി​ല്‍ സ​തീ​ഷ് കു​ഞ്ഞാ​ണ് (35) പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ച​ക്കു​ള​ത്തു​കാ​വ് ജം​ഗ്ഷ​നു മു​ന്‍​പി​ലാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ സ​തീ​ഷ് റോ​ഡി​ല്‍ വാ​ഹ​നം കു​റു​കെ​യി​ട്ട് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച​തി​നു പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​താ​ണ് കൈ യേറ്റശ്രമ​ത്തി​ല്‍ എ​ത്തി​യ​ത്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ സ​തീ​ഷി​നെ കോ​ട​തി റി​മാ​ൻഡ് ചെ​യ്തു.