ന​ഗ​ര​സ​ഭ ആ​രോ​ഗ്യവി​ഭാ​ഗം പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി
Friday, December 9, 2022 10:49 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ഭ​ക്ഷ​ണ​ങ്ങ​ളും പാ​നീ​യ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി. കോ​ളി​ഫോം ബാ​ക്ടീ​രി​യ ക​ണ്ടെ​ത്തി​യ ആ​ല​പ്പു​ഴ ബീ​ച്ചി​ലെ വി​ജ​യ ഐ​സ്ക്രീം പാ​ര്‍​ല​ര്‍ ക​ഫ്ടീ​രി​യ, സ​ലിം ബീ​ച്ച് റി​ഫ്ര​ഷ്മെ​ന്‍റ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​ത് നി​രോ​ധി​ച്ചു. സ​ലിം ബീ​ച്ച് റി​ഫ്ര​ഷ്മെ​ന്‍റി​ല്‍നി​ന്നും പ​ഴ​കി​യ എ​ണ്ണ, പ​ല​ഹാ​ര​ങ്ങ​ള്‍, നി​രോ​ധി​ത പേ​പ്പ​ര്‍ പ്ലെ​യ്റ്റ് എ​ന്നി​വ​യും ബീ​ച്ചി​ലെ ഇ​മ്രാ​ന്‍റെ പേ​രി​ലു​ള്ള ക​ട​യി​ല്‍നി​ന്നും പ​ഴ​കി​യ പാ​ലും പി​ടി​ച്ചെ​ടു​ത്തു.
സീ​വ്യൂ വാ​ര്‍​ഡി​ല്‍ കെ.​ഇ.​കെ വെ​ജി​റ്റ​ബി​ള്‍​സ്, കെ.​ഇ.​കെ ഫു​ഡ് കോ​ര്‍​ട്ട്, ആ​ദം​സ് വെ​ജി​റ്റ​ബി​ള്‍​സ്, സോ​ജി​ത്തി​ന്‍റെ സ​വാ​ള​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കു​ക​യും സ്പോ​ട്ട് ഫൈ​ന്‍ ന​ല്‍​കു​ക​യും ചെ​യ്തു.