മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Friday, December 9, 2022 10:49 PM IST
ആ​ല​പ്പു​ഴ: ഭി​ന്ന​ശേ​ഷി സ​ഹാ​യ ഉ​പ​ക​ര​ണ നി​ര്‍​ണ​യ​ത്തി​നാ​യു​ള്ള മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച് തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​വി​ശ്വം​ഭ​ര​ന്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 
ഐ​സി​ഡി​എ​സു​മാ​യി ചേ​ര്‍​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് പ​ദ്ധ​തി​പ്ര​കാ​രം ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നാ​യി അ​ര്‍​ഹ​ത​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മൂ​ന്ന​ര ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ മെ​ഡി​ക്ക​ല്‍ സം​ഘം പ​രി​ശോ​ധി​ച്ചാ​ണ് ക്യാ​മ്പി​ലെ​ത്തി​യ അ​പേ​ക്ഷ​ക​രി​ല്‍നി​ന്ന് അ​ര്‍​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ര​ജി​സ്റ്റ​ര്‍ ചെ​യ്ത അ​പേ​ക്ഷ​ക​രി​ല്‍നി​ന്നും 24 ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​ട്ടി​ക​യാ​ണ് ത​യാ​റാ​ക്കി​യ​ത്. ഇ​വ​ര്‍​ക്ക് ശ്ര​വ​ണ​സ​ഹാ​യി, വീ​ല്‍​ചെ​യ​ര്‍, വാ​ക്കിം​ഗ് സ്റ്റി​ക്ക് തു​ട​ങ്ങി​യ​വ ന​ല്‍​കും. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് കെ. ​പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.