പി​ണ​റാ​യി ഭ​ര​ണ​ത്തി​ല്‍ 1,90,000 പി​ന്‍​വാ​തി​ല്‍ നി​യ​മ​നം: പി.​സി. വി​ഷ്ണു​നാ​ഥ്
Friday, December 9, 2022 10:49 PM IST
ആ​ല​പ്പു​ഴ: പി​ണ​റാ​യി ഭ​ര​ണ​ത്തി​ല്‍ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ള്‍ മു​ത​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി വ​രെ നി​യ​മ​ന ഏ​ജ​ന്‍​സി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ ആ​രോ​പി​ച്ചു.
പി​ണ​റാ​യി ഭ​ര​ണ​ത്തി​ല്‍ ഒ​രു ല​ക്ഷ​ത്തി തൊ​ണ്ണൂ​റാ​യി​രം പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ സം​വ​ര​ണത​ത്വ​ങ്ങ​ളും അ​ര്‍​ഹ​ത​യു​മാ​ണ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു വി​ഷ്ണു​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന്‍റെ സ​ര്‍​വ മേ​ഖ​ല​യി​ലും ന​ട​ക്കു​ന്ന പാ​ര്‍​ട്ടി​വ​ത്കര​ണം കേ​ര​ള​ത്തി​നെ സം​ഘ​ര്‍​ഷ ഭ​രി​ത​മാ​ക്കു​മെ​ന്നും വി​ല​ക്ക​യ​റ്റ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി​യ ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം പ​ക​രാ​ന്‍ സാ​ധി​ക്കാ​തെ ക​ട​ക്കെ​ണി​യി​ലാ​യ സ​ര്‍​ക്കാ​ര്‍ അ​നി​യ​ന്ത്രി​ത​മാ​യ ധൂ​ര്‍​ത്ത് ന​ട​ത്തി ജ​ന​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സി.​കെ. ഷാ​ജി​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ ബി. രാ​ജ​ശേ​ഖ​ര​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി. ബാ​ബു​പ്ര​സാ​ദ്, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​എ.​ഷു​ക്കൂ​ര്‍, കെ.​പി. ശ്രീ​കു​മാ​ര്‍, മു​സ്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. ന​സീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.