സ​മു​ദ്ര മ്യൂ​സി​യം, ലൈ​റ്റ് ഹൗ​സു​ക​ൾ മു​ഖം മി​നു​ക്കാ​ൻ ആ​ല​പ്പു​ഴ
Friday, December 9, 2022 10:53 PM IST
ആ​ല​പ്പു​ഴ: തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​യ സാ​ഗ​ർ​മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ല​പ്പു​ഴ​യി​ലെ നാ​ലു പ്രോ​ജ​ക്ടു​ക​ൾ ഉ​ൾ​പ്പെടെ 63 പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര അം​ഗീ​കാ​രം.
മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ൾ, ലൈ​റ്റ് ഹൗ​സു​ക​ൾ എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണം, നൈ​പു​ണ്യ വി​ക​സ​നം തു​ട​ങ്ങി കേ​ര​ള​ത്തി​ലെ 63 പ്രോ​ജ​ക്ടു​ക​ൾ​ക്കാ​യി 6,131 കോ​ടി രൂ​പ​യാ​ണു ചെ​ല​വ​ഴി​ക്കു​ക. ലോ​ക്സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ കേ​ന്ദ്ര തു​റ​മു​ഖ ക​പ്പ​ൽ ജ​ല​ഗ​താ​ഗ​ത കേ​ന്ദ്ര​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നാ​വാ​ൾ എ.​എം.​ആ​രി​ഫ് എം​പി​ക്കു ന​ൽ​കി​യ മ​റു​പ​ടി​യി​ൽ ആ​ല​പ്പു​ഴ​യ്ക്കു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കി.
മ്യൂ​സി​യ​ത്തി​ന്
250 കോ​ടി
ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ സ​മു​ദ്ര മ്യൂ​സി​യം (250 കോ​ടി), മ​ന​ക്കോ​ടം ലൈ​റ്റ് ഹൗ​സ് (ഒ​രു കോ​ടി), ആ​ല​പ്പു​ഴ ലൈ​റ്റ് ഹൗ​സ് (നാ​ലു കോ​ടി), വ​ലി​യ​ഴീക്ക​ൽ ലൈ​റ്റ് ഹൗ​സ് (35 ല​ക്ഷം) ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി വ​രിക​യാ​ണെ​ന്നും ഉ​ട​ൻ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ആ​ല​പ്പു​ഴ തു​റ​മു​ഖം മ​റീന-​കം-​കാ​ർ​ഗോ തു​റ​മു​ഖ​മാ​യി വി​ക​സി​പ്പി​ക്കാ​ൻ കേ​ര​ള മാ​രി​ടൈം ബോ​ർ​ഡ് ത​യാ​റാ​ക്കു​ന്ന 12 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കു സാ​ഗ​ർ​മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അം​ഗീ​കാ​രം എ​ത്ര​യും വേ​ഗം ന​ൽ​കു​മെ​ന്നും മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ ഉ​റ​പ്പു​ന​ൽ​കി.
ആ​ല​പ്പു​ഴ ലൈ​റ്റ് ഹൗ​സി​ൽ ലി​ഫ്റ്റ് സൗ​ക​ര്യം അ​ടു​ത്ത വ​ർ​ഷം പ​കു​തി​യോ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ആ​ല​പ്പു​ഴ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നു പ​ദ്ധ​തി​ക​ൾ പു​ത്ത​നു​ണ​ർ​വ് ന​ൽ​കു​മെ​ന്നും എം​പി ചൂ​ണ്ടി​ക്കാ​ട്ടി.