മു​ഹ​മ്മ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒപി ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ഇന്ന്
Friday, December 9, 2022 10:54 PM IST
മു​ഹ​മ്മ: സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ന​വീ​ക​രി​ച്ച ഒ​പി ബ്ലോ​ക്കി​ന്‍റെയും വ​നി​താ വാ​ർ​ഡി​ന്‍റെ യും ഉ​ദ്ഘാ​ട​നം ഇന്നു ര​ണ്ടി​ന് മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ക്കു​മെ​ന്ന് ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് കെ.​ഡി.​ മ​ഹീ​ന്ദ്ര​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ള മി​ഷ​ന്‍റെ ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​മ്യൂണി​റ്റി ഹെ​ൽത്ത് ​സെ​ന്‍ററു​ക​ളെ ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഉ​യ​ർ​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ഹ​മ്മ ക​മ്യൂണി​റ്റി ഹെ​ൽത്ത് ​സെന്‍ററിനെയും ആ​ര്യാ​ട് ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി അ​പ്ഗ്രേ​ഡ് ചെ​യ്തി​ട്ടു​ണ്ട്.​ ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ൻ മു​ഖാ​ന്തരം 35 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഒപി കൗ​ണ്ട​ർ, ന​ഴ്സിം​ഗ് സ്റ്റേ​ഷ​ൻ, ഫാ​ർ​മ​സി, ഡോ​ക്ടേർ​സ് റൂം, ​ക​ണ്ണ് പ​രി​ശോ​ധ​ന വി​ഭാ​ഗം, ഇസിജി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടുകൂ​ടി ഒ​പി ബ്ലോ​ക്ക് ന​വീ​ക​രി​ച്ച​ത്.
ച​ട​ങ്ങി​ൽ എ.​എം. ​ആ​രി​ഫ് എം​പി മു​ഖ്യപ്ര​ഭാ​ഷ​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ് കെ.​ജി. ​രാ​ജേ​ശ്വ​രി വ​നി​താ വാ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും.​ കെ.​ഡി.​ മ​ഹീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് എ​ൻ.​ടി. ​റെ​ജി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സി.​ ജ​യ​ന്തി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു​ രാ​ജീ​വ്, പ​ഞ്ചാ​യ​ത്തം​ഗം വി. ​വി​ഷ്ണു, എ​ച്ച്.എം.സി അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് ഷ​ൺ​മു​ഖ​ൻ, ജ​യ​പാ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.