പാ​ര​മ്പ​ര്യവൈ​ദ്യ കൂ​ട്ടാ​യ്മ പ്രവർത്തനം തുടങ്ങി
Friday, December 9, 2022 10:54 PM IST
മു​ഹ​മ്മ: ജി​ല്ല​യി​ലെ പാ​ര​മ്പ​ര്യവൈ​ദ്യ​ന്മാ​രു​ടെ​യും ജൈ​വക​ര്‍​ഷ​ക​രു​ടെ​യും കൂ​ട്ടാ​യ്മ എ​സ്.​എ​ല്‍.​പു​രം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ക്ഷ​മ​യും കൃ​ത്യ​നി​ഷ്ഠ​യും വ്യാ​യാ​മ​വും ഉ​ണ്ടെ​ങ്കി​ല്‍ നി​സാ​ര പ​ണ​ച്ചെ​ല​വി​ല്‍ രോ​ഗ നി​വാ​ര​ണം ന​ട​ത്താം.
അ​തി​ന് പ്ര​ധാ​ന​മാ​യും വേ​ണ്ട​ത് ഔ​ഷ​ധ​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വാ​ണ്. ഈ ​ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി ആ​ല​പ്പു​ഴ ജി​ല്ല​യി​ല പാ​ര​മ്പ​ര്യ വൈ​ദ്യ​ന്മാ​രും ജൈ​വ​ക​ര്‍​ഷ​ക​രും സാ​മൂ​ഹൃ​പ്ര​വ​ര്‍​ത്ത​ക​രും പാ​ര​മ്പ​ര്യ വി​ഷ​ചി​കി​ല്‍​സ ന​ട​ത്തു​ന്ന​വ​രും കൂ​ട്ടാ​യ്മ​യ്ക്ക് രൂ​പം ന​ല്‍​കി. എ​സ്.​എ​ല്‍. പു​രം സീ​ഡി​ല്‍ ന​ട​ന്ന കൂ​ടി​ച്ചേ​ര​ല്‍ മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ദ​ര്‍​ശ​നാ​ഭാ​യി ടീ​ച്ച​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​ഡ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.