അനുശോചിച്ചു
1261871
Tuesday, January 24, 2023 10:49 PM IST
ആലപ്പുഴ: അരനൂറ്റാണ്ടുകാലം ഏജന്റായും ലേഖകനായും ദീപിക കുടുംബത്തിന്റെ അംഗമായി പ്രവർത്തിച്ച ടി.വി. ജോൺ തീയാട്ടുപറമ്പിലിന്റെ നിര്യാണത്തിൽ ദീപിക ഫ്രണ്ട്സ് ക്ലബ് ആലപ്പുഴ റീജണൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ദീപിക പാപ്പച്ചൻ എന്ന് അറിയപ്പെട്ടിരുന്ന ടി.വി. ജോൺ ദീപിക പത്രത്തിന്റെ ഏജന്റായും അതോടൊപ്പം ലേഖകനായും അരനൂറ്റാണ്ടിലേറെ കാലം സേവനം അനുഷ്ഠിച്ചു. മറ്റാരും കടന്നു വരാത്ത കാലഘട്ടത്തിൽ ദീപികയെ നെഞ്ചോട് ചേർത്ത വ്യക്തിത്വമായിരുന്നു പാപ്പച്ചന്റേതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഡിഎഫ്സി ആലപ്പുഴ സോൺ ഡയറക്ടർ ഫാ. തോമസ് കുട്ടി താന്നിയത്ത് അധ്യക്ഷത വഹിച്ചു. റീജണൽ പ്രസിഡന്റ് ബേബി പാറക്കാടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. റോയി പി. വേലിക്കെട്ടിൽ, ഷാജി പോൾ ഉപ്പൂട്ടിൽ, റൂബി ജോസഫ്, സാം പൗലോസ്, സി.വി. കുര്യാളച്ചൻ ചൂളപ്പറമ്പിൽ, അപ്പച്ചൻകുട്ടി അത്തിക്കളം, ലെനി കളത്തിപ്പറമ്പിൽ, ബേബി വട്ടക്കര എന്നിവർ സംബന്ധിച്ചു.