ദേശീയ വനിതാ ബാലിക ദിനം
1261875
Tuesday, January 24, 2023 10:49 PM IST
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി ദേശീയ വനിതാ ബാലിക ദിനം വട്ടയാൽ സ്കൂളിൽ നടത്തി. റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജാക്സൺ, പിടിഎ പ്രസിഡന്റ് കുഞ്ഞുമോൻ, അമ്പിളി എന്നിവർ പ്രസംഗിച്ചു.
ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരങ്ങൾ ആരംഭിച്ചു
മുഹമ്മ: ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ് മത്സരങ്ങൾ ആരംഭിച്ചു. ആദ്യമത്സരം കോസ്മോസ് എഫ്സിയും ചത്തിയറ എഫ്സിയും തമ്മിലായിരുന്നു. മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇന്നത്തെ മത്സരത്തിൽ ആലപ്പി ഇലവനും കൊറ്റംകുളങ്ങര എഫ് സിയും ഏറ്റുമുട്ടും. ഫെബ്രുവരി 15ന് ലീഗ് മത്സരം സമാപിക്കും.
മുഹമ്മ മദർ തെരേസ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ലീഗ് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബി.എച്ച്. രാജീവ്, ഫാ. ജോച്ചൻ ജോസഫ്, അസോസിയേഷൻ ഭാരവാഹികളായ പ്രവീൺ, മധു, കേരള ഫുട്ബോൾ അസോസിയേഷൻ നിരീക്ഷകൻ ശശികുമാർ എന്നിവർ പ്രസംഗിച്ചു.