പുഷ്പാർച്ചയും ദേശഭക്തിഗാന മത്സരവും
1261879
Tuesday, January 24, 2023 10:50 PM IST
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 26 ന് താലൂക്ക് ഓഫീസ് വളപ്പിലെ ഒന്നാം ലോക മഹായുദ്ധ സ്മാരക സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. രാവിലെ എട്ടിന് തഹസിൽദാർ കെ.ആർ. മനോജ് പ്രതിജ്ഞ ചൊല്ലി കൊടുക്കും. ഐസക് മാടവന ആമുഖപ്രഭാഷണം നടത്തും. ഇടവകയിൽ നിന്നുള്ള വിമുക്തഭടൻമാരക്കം പങ്കെടുക്കും. വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി, വി.കെ. ജോർജ്, ഷാജു ജോസഫ് എന്നിവർ നേതൃത്വം നൽകും. വൈകുന്നേരം അഞ്ചിന് പള്ളി അങ്കണത്തിൽ ദേശഭക്തിഗാന മത്സരം നടക്കും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. വികാരി റവ. ഡോ. ആന്റോ ചേരാംതുരുത്തി അധ്യക്ഷത വഹിക്കും.