ദേശീയ സമ്മതിദായക ദിനാചരണം
1261880
Tuesday, January 24, 2023 10:50 PM IST
ആലപ്പുഴ: ദേശീയ സമ്മതിദായിക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സബ് കളക്ടര്‍ സൂരജ് ഷാജി നിര്‍വഹിക്കും. സമ്മതിദായക പ്രതിജ്ഞ ചൊല്ലലും പുരസ്കാര വിതരണവും സബ് കളക്ടര്‍ നിര്‍വഹിക്കും. എഡിഎം എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിക്കും. പുതിയ വോട്ടര്‍മാര്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം സിനിമ പിന്നണി ഗായകന് പ്രശാന്ത് പുതുക്കരി, വൈഗ ലക്ഷ്മി എന്നിവര്‍ നിര്‍വഹിക്കും.
തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത, ഡെപ്യൂട്ടി കളക്ടര്‍മാരായ ആശ സി. ഏബ്രഹാം, കെ. ശ്രീലത, ജെ. മോബി, ആര്. സുധീഷ്, അമ്പലപ്പുഴ തഹസില്‍ദാര്‍ വി.സി. ജയ, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗമ്യ ചന്ദ്രന്, ഷിബു സി. ജോബ് തുടങ്ങിയവര്‍ പ്രസംഗിക്കും.
വിദ്യാർഥികൾ
ശാന്തിഭവൻ
സന്ദർശിച്ചു
അമ്പലപ്പുഴ: വിഎച്ച്എസ്എസ് വിദ്യാർഥികൾ ശാന്തിഭവനിൽ സന്ദർശനം നടത്തി. ആര്യാട് വിഎച്ച്എസ്എസിലെ 35 വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളുമാണ് പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രവുമായി എത്തിയത്.
എച്ച്എം വി.എസ്. സന്നു, റ്റി.ഷാജിമോൻ, ദിജിത്ത്, അബ്ദുൾ റഹ്മാൻ, ഷാജി തേനായി, എസ്എംസി പ്രതിനിധികളായ ഹസീന, അമ്പിളി റാവുമാണ് ശാന്തി ഭവനിൽ എത്തിയത്. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ വിദ്യാർഥികളെയും അധ്യാപകരേയും സ്വീകരിച്ചു. അന്തേവാസികൾക്ക് ഒപ്പം ഭക്ഷണം കഴിച്ച ശേഷമാണ് വിദ്യാർഥികൾ മടങ്ങിയത്.