ദീപിക പാപ്പച്ചന് ജന്മനാട് വിടനല്‍കി
1261885
Tuesday, January 24, 2023 10:53 PM IST
ചേര്‍ത്തല: ചേര്‍ത്തലയിലെ ആദ്യകാല പത്രപ്രവര്‍ത്തകനായിരുന്ന ടി.വി. ജോണ്‍ തീയാട്ടുപറമ്പിലിന് (ദീപിക പാപ്പച്ചന്) ജന്മനാട് വിടചൊല്ലി.
ജനങ്ങളോട് ചേര്‍ന്നുനിന്നു ദീപികയുടെ പത്രത്താ ളുകളിലൂടെ തൂലിക ചലിപ്പിച്ച് ജനമനസില്‍ ഇടംപിടിച്ച ജോണേട്ടന്, അവസാനമായി വിടനല്കാന് സമൂഹത്തിലെ നാനാതുറയില്പ്പെ ട്ടവര്‍ എത്തിയിരുന്നു.
എ.എം. ആരീഫ് എംപി, ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്സണ്‍ ഷേര്‍ളി ഭാര്ഗവന്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ-സാംസ്കാരിക-സാമുദായ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തു. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണി കുടുംബാംഗങ്ങളെ ഫോണില്‍ അനുശോചനം അറിയിച്ചു.
ദീപിക ദിനപത്രത്തിനുവേണ്ടി ജനറല്‍ മാനേജര്‍ ഫാ. മാത്യു പടിഞ്ഞാറേകുറ്റ് അന്ത്യോപചാരം അര്‍പ്പിച്ചു. സംസ്കാരച്ചടങ്ങുകള്‍ക്ക് മുട്ടം സെന്റ് മേരീസ് ഫൊറോന വികാരി റവ.ഡോ. ആന്റോ ചേരംതുരുത്തി, ഫാ. ജോസഫ് പാംപ്ലാനില്‍, ഫാ. നോബിള്‍ മണ്ണാറാട്ട് എന്നിവര്‍ നേതൃത്വം നല്കി.