മാലിന്യമുക്ത കേരളം: ജില്ലാതല ഉദ്ഘാടനം ഇന്ന്
1262194
Wednesday, January 25, 2023 10:40 PM IST
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ വലിച്ചെറിയല്‍ മുക്തകേരളം കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് 9.30ന് ലൈറ്റ് ഹൗസിനു സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിക്കും. നഗരസഭാ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന് അധ്യക്ഷത വഹിക്കം.
നവകേരളം കര്‍മ പദ്ധതി 2-ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹരിതകേരളം മിഷന്, ശുചിത്വമിഷന്, കുടുംബശ്രീ, ക്ലീന്‍കേരള കമ്പനി എന്നിവര്‍ ചേര്‍ന്നാണ് കാമ്പയിന് നടത്തുന്നത്. പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.
ചടങ്ങില്‍ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായ പ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികള്‍, റസിഡന്റ്സ് അസോസിയേഷന് പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ ഹരിതകര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുക്കും.