ഇലക്ട്രിസിറ്റി ജീവനക്കാർ പ്രതിഷേധ ധര്ണ നടത്തി
1262202
Wednesday, January 25, 2023 10:40 PM IST
ചേർത്തല: കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ-ഐഎൻടിയുസി ചേർത്തല ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ഡിഎ കുടിശിക നല്കുക, മരവിപ്പിച്ച ലീവ് സറണ്ടർ നൽകുക, വർക്കർമാർക്കും മറ്റ് ജീവനക്കാർക്കും അവകാശപ്പെട്ട പ്രമോഷനുകൾ നല്ക്കുക, ഉപഭോക്താക്കളെയും തൊഴിലാളികളെയും ദുരിതത്തിൽ ആക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ആശ്രിത നിയമനം വേഗത്തിൽ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചായിരുന്നു സമരം. കെപിസിസി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ഡി. സുമേഷ്കുമാർ അധ്യക്ഷത വഹിച്ചു. പി.എസ്. ബിലാൽ, പി. ഉണ്ണികൃഷ്ണൻ, വി.പി. പ്രദീപ് കുമാർ, ടി. നൗഷാദ്, പി.ഇ. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.