എടത്വ പള്ളിയില്‍ ദര്ശനത്തിരുനാളിനു കൊടിയേറി
1262491
Friday, January 27, 2023 10:36 PM IST
എടത്വ: പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും ദര്‍ശനത്തിരുനാളിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ കൊടിയേറി. തിരുനാള്‍ ഫെബ്രുവരി രണ്ടിന് നടക്കും. വികാരി ഫാ. മാത്യു ചൂരവടി മുഖ്യകാര്‍മികത്വം വഹിച്ചു. പ്രീസ്റ്റ്-ഇന്‍-ചാര്‍ജ് ഫാ. മിജോ കൈതപ്പറമ്പില്, ഫാ. റ്റിബിന്‍ ഒറ്റാറയ്ക്കല്‍, ഫാ. അലന് വെട്ടുകുഴിയില്‍, സഹവികാരിമാരായ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. എബി പുതിയാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
തുടര്‍ന്ന് ലദീഞ്ഞും വിശുദ്ധ കുര്‍ബാനയും നടന്നു. പ്രസുദേന്തി വി.ജെ. കുര്യന് വെട്ടുകുഴിയില്‍, കൈക്കാരന്മാരായ വര്‍ഗീസ് ദേവസ്യാ വേലിക്കളത്തില്‍, ജോസഫ് തോമസ് കുന്നേല്‍, രാജു ജോസഫ് പറമ്പത്ത്, ജനറല്‍ കണ്‍വീനര്‍ ജോസി പറത്തറ, കണ്‍വീനര്‍മാരായ റ്റോമിച്ചന്‍ പുത്തന്‍വീട്, സാബു കരിക്കംപള്ളി, സിബിച്ചന് കണ്ണംകുളങ്ങര എന്നിവര്‍ നേതൃത്വം നല്കി. ഫെബ്രുവരി ഒന്നുവരെ എല്ലാദിവസവും വൈകുന്നേരം നാലിന് റംശ, വിശുദ്ധ കുര്‍ബാന, വചനസന്ദേശവും നടക്കും. നാളെ മരിച്ചവരുടെ ഓര്‍മദിനം ആചരിക്കും. 30ന് വി. യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആചരിക്കും. വൈകുന്നേരം കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം. 31ന് ദിവ്യകാരുണ്യ പ്രദക്ഷിണം പ്രസുദേന്തി വാഴ്ച. ഒന്നിന് ജപമാല പ്രദക്ഷിണം, കപ്ലോന്‍ വികാരി വാഴ്ച. രണ്ടിന് തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30ന് റാസാ കുര്‍ബാന, വചനസന്ദേശം, പ്രദക്ഷിണം, കൊടിയിറക്ക്.
ഫാ. തോമസ് ആര്യങ്കാല, ഫാ. തോമസ് ചക്കാലയ്ക്കല്‍, ഫാ. മനോജ് കറുകയില്‍, ഫാ. ജോസ് കോനാട്ട്, ഫാ. ഗ്രിഗറി മേപ്പുറം, ഫാ. തോമസ് കാരക്കാട്, ഫാ. ജോര്‍ജ് തൈച്ചേരില്‍, ഫാ. ജോസ് പുളിന്താനത്ത്, ഫാ. തോമസ് പുതിയാപറമ്പില്‍, ഫാ. ബിന്നി കുറിഞ്ഞിപ്പറമ്പില്‍, ഫാ. തോമസ് മുട്ടേല്‍, ഫാ. അലന് വെട്ടുകുഴിയില്‍, ഫാ. ജോസഫ് ഇളംതുരുത്തിയില്‍ എന്നിവര്‍ തിരുകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.