ലി​ജി വ​ര്‍​ഗീ​സ് എ​ട​ത്വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Friday, January 27, 2023 10:36 PM IST
എ​ട​ത്വ: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ലി​ജി വ​ര്‍​ഗീ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്തെ ധാ​ര​ണ പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സി​ല്‍നി​ന്നു​ള്ള മ​റി​യാ​മ്മ ജോ​ര്‍​ജ് ജ​നു​വ​രി മൂ​ന്നി​ന് രാ​ജി​വ​ച്ച​തി​നെതു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 11ന് ​കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ലി​ജി വ​ര്‍​ഗീ​സ് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ​ത്. ര​ണ്ടു പേ​രാ​ണ് നാ​മ​നി​ര്‍​ദേശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. യു​ഡി​എ​ഫി​ൽനി​ന്നു ലി​ജി വ​ര്‍​ഗീ​സും എ​ല്‍​ഡി​എ​ഫി​ല്‍നി​ന്നു ജീ​മോ​ന്‍ ജോ​സ​ഫു​മാ​ണ് മ​ത്സ​രി​ച്ച​ത്. ര​ണ്ടം​ഗ​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍നി​ന്നു വി​ട്ടുനി​ന്നു.
എ​ട​ത്വ പ​ഞ്ച​യ​ത്ത് 11-ാം വാ​ര്‍​ഡ് അം​ഗ​മാ​യ ലി​ജി വ​ര്‍​ഗീ​സ് കോ​യി​ല്‍​മു​ക്ക് തു​ണ്ടി​പ​റ​മ്പി​ല്‍ റോ​ജി​യു​ടെ ഭാ​ര്യ​യും തൃ​ക്കൊ​ടി​ത്താ​നം ചാ​ഞ്ഞോ​ടി താ​ന്നി​വേ​ലി​യി​ല്‍ കു​ടും​ബാം​ഗ​വു​മാ​ണ്. മ​ക്ക​ള്‍: അ​ന്‍​ലി​ന്‍ സൂ​സ​ന്‍ ചെ​റി​യാ​ന്‍, അ​ന്‍​വി​ന്‍ റ്റി. ​ചെ​റി​യാ​ന്‍, അ​ല്‍​വി​ന്‍ റ്റി. ​ചെ​റി​യാ​ന്‍.
ആ​ദ്യ ര​ണ്ടു​വ​ര്‍​ഷം മ​റി​യാ​മ്മ ജോ​ര്‍​ജി​നും അ​ടു​ത്ത ര​ണ്ടു വ​ര്‍​ഷം ലി​ജി വ​ര്‍​ഗീ​സി​നും അ​വ​സാ​ന​ത്തെ ഒ​രു വ​ര്‍​ഷം ആ​ന്‍​സി ബി​ജോ​യ്ക്കും എ​ന്ന​താ​ണ് ധാ​ര​ണ.