എസി റോ​ഡി​ലെ പൂ​ര്‍​ത്തി​യാ​യ പാ​ല​ങ്ങ​ള്‍ തു​റ​ന്നു​കൊ​ടു​ക്ക​ണം
Saturday, January 28, 2023 10:33 PM IST
ആ​ല​പ്പു​ഴ: എ​സി റോ​ഡി​ലെ പൂ​ര്‍​ത്തി​യാ​യ പാ​ല​ങ്ങ​ളു​ടെ സേ​ഫ്റ്റി ഓ​ഡി​റ്റ് പൂ​ര്‍​ത്തി​യാ​ക്കി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി എ​ത്ര​യും വേ​ഗം തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ തോ​മ​സ് കെ. ​തോ​മ​സ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.
കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി ഘ​ട്ട​ങ്ങ​ളാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​പ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​വാ​ന്‍ ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗം നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ട് നി​ര്‍​മാ​ണം, തോ​ടു​ക​ളു​ടെ ആ​ഴം​കൂ​ട്ട​ല്‍ എ​ന്നി​വ ന​ട​ത്തു​ന്ന​തി​ല്‍ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ മേ​ജ​ര്‍, മൈ​ന​ര്‍ വി​ഭാ​ഗ​ങ്ങ​ള്‍ വ്യ​ക്ത​മാ​യ ധാ​ര​ണ​യോ​ടു​കൂ​ടി മു​ന്നോ​ട്ടു​പോ​ക​ണം. കു​ട്ട​നാ​ട്ടി​ല്‍ നി​ലാ​വ് പ​ദ്ധ​തി​യി​ല്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള തെ​രു​വ് വി​ള​ക്കു​ക​ളു​ടെ പ​രി​പാ​ല​നം കെ​എ​സ്ഇ​ബി ത​ന്നെ ചെ​യ്യു​ന്ന​തി​ന് പ​ര​മാ​വ​ധി ശ്ര​മി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ മ​റ്റ് എം​എ​ല്‍​എ​മാ​ര്‍ നേ​ര​ത്തെ ഉ​ന്ന​യി​ച്ചി​രു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി യോ​ഗം വി​ല​യി​രു​ത്തു​ക​യും ആ​വ​ശ്യ​മാ​യ തു​ട​ര്‍ ന​ട​പ​ടി നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തു.
യോ​ഗ​ത്തി​ല്‍ എ​ഡി​എം എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ലാ​നിം​ഗ് ഓ​ഫീ​സ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ദീ​പാ ശി​വ​ദാ​സ​ന്‍, മ​റ്റ് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.