ഓ​ട്ടോറി​ക്ഷ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
Saturday, January 28, 2023 10:33 PM IST
അ​മ്പ​ല​പ്പു​ഴ: മ​ത്സ്യബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കി​യ ശേ​ഷം തി​രി​കെ മ​ട​ങ്ങി​യ ഓ​ട്ടോ റി​ക്ഷ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ​റ​വൂ​ർ പ​ന​യ്ക്ക​ൽ സേ​വ്യ​റി​ന്‍റെ മ​ക​ൻ ടോ​ണി (ലൂ​ക്കാ - 32) ആ​ണ് മ​രി​ച്ച​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ തീ​ര​ദേ​ശ റോ​ഡി​ൽ പ​റ​വൂ​ർ ഗ​ലീ​ലി​യ​ക്കു സ​മീ​പ​മാ​യി​രു​ന്ന് അ​പ​ക​ടം. ചാ​ക​രത്തീര​മാ​യ പാ​യ​ൽ കു​ള​ങ്ങ​ര​യി​ൽ വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളെ വി​ട്ട​തി​നു ശേ​ഷം മ​ട​ങ്ങു​മ്പോ​ൾ നീ​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ മ​റി​യു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം റോ​ഡി​ൽ ആ​രും ഇ​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് ഇ​തു​വ​ഴി വ​ന്ന​വ​രാ​ണ് മ​റി​ഞ്ഞ ഓ​ട്ടോ റി​ക്ഷ​ക്കു താ​ഴെ ഡ്രൈ​വ​റെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മോ​ളി​യാ​ണ് മാ​താ​വ്. ഭാ​ര്യ: വി​നീ​ത,ഏ​ക മ​ക​ൾ: ഫാ​ബി​ത