കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല ക്രോ​​സ് ക​​ൺ​​ട്രി: എ​​സ്എ​​ൻ പു​​ന​​ലൂ​​ർ, സെ​​ന്‍റ് ജോ​​ൺ​​സ് അ​​ഞ്ച​​ൽ ജേ​​താ​​ക്ക​​ൾ
Saturday, January 28, 2023 10:33 PM IST
അ​​മ്പ​​ല​​പ്പു​​ഴ: അ​​മ്പ​​ല​​പ്പു​​ഴ ഗ​​വ. കോ​​ള​​ജ് കാ​​യി​​ക വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ന്ത​​ർ ക​​ലാ​​ല​​യ ക്രോ​​സ് ക​​ൺ​​ട്രി ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ പു​​ന​​ലൂ​​ർ എ​​സ്എ​​ൻ കോ​​ള​​ജും, പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ അ​​ഞ്ച​​ൽ സെ​​ന്‍റ് ജോ​​ൺ​​സ് കോ​​ള​​ജും ജേ​​താ​​ക്ക​​ളാ​​യി. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ എ​​ൽ​​എ​​ൻ​​സി​​പി​​ഇ കാ​​ര്യ​​വ​​ട്ടം ര​​ണ്ടാം സ്ഥാ​​നം നേ​​ടി​​യ​​പ്പോ​​ൾ മൂ​​ന്നാം സ്ഥാ​​നം സെ​​ന്‍റ് ജോ​​ൺ​​സ് കോ​​ള​​ജ് അ​​ഞ്ച​​ൽ ക​​ര​​സ്ത​​മാ​​ക്കി. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ പു​​ന​​ലൂ​​ർ എ​​സ്എ​​ൻ കോ​​ള​​ജ് ര​​ണ്ടാ​​മ​​തെ​​ത്തി​​യ​​പ്പോ​​ൾ ഡി​​ബി കോ​​ള​​ജ് ശാ​​സ്താം​​കോ​​ട്ട മൂ​​ന്നാം സ്ഥാ​​നം നേ​​ടി.
കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്ക​​റ്റ് അം​​ഗം പ്ര​​ഫ. അ​​രു​​ൺ​​കു​​മാ​​ർ ഫ്ലാ​​ഗ് ഓ​​ഫ്‌ ചെ​​യ്ത മ​​ത്സ​​ര​​ത്തി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ വി​​വി​​ധ കോ​​ള​​ജു​​ക​​ളി​​ൽ​​നി​​ന്നാ​​യി ഇ​​രു​​ന്നൂ​​റോ​​ളം കാ​​യി​​ക​​താ​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തു. സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​മ്പ​​ല​​പ്പു​​ഴ ഗ​​വ. കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​മോ​​ത്തി ജോ​​ർ​​ജ് സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ച്ചു. സി​​ൻ​​ഡി​​ക്കേ​​റ്റ് അം​​ഗം പ്ര​​ഫ. അ​​രു​​ൺ​​കു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.