മി​സ്റ്റ​ർ മാ​ന്നാ​ർ ശ​രീ​ര​സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ ശ്രീ​കു​മാ​റി​ന് കി​രീ​ടം
Saturday, January 28, 2023 10:34 PM IST
മാ​ന്നാ​ർ: മാ​ന്നാ​ർ കു​ര​ട്ടി​ശേരി വ​ല്ല​ഭ​ശേരി​ൽ സൂ​ര്യ​കു​മാ​ർ അമ്മ യുടെ സ്മരണയ്ക്കായി ന​ട​ത്തി​യ മൂ​ന്നാ​മ​ത് ബി. ​സ​തി​യ​മ്മ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡി​നും വേ​ണ്ടി​യു​ള്ള മി​സ്റ്റ​ർ മാ​ന്നാ​ർ ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​രം ന​ട​ത്തി.​
മാ​ന്നാ​ർ ബ​സ്‌ സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള പ​ഞ്ചാ​യ​ത്ത് ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​തി​നാ​റു​പേ​ർ പ​ങ്കെ​ടു​ത്തു. ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ ശ്രീ​കു​മാ​ർ മി​സ്റ്റ​ർ മാ​ന്നാ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
വി​ഷ്ണു, വി​വേ​ക് എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ പ​ങ്കി​ട്ടു. മാ​ന്നാ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​സ് മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​പ്ര​സാ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ലിം പ​ടി​പ്പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. കാ​ഷ് അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണം സൂ​ര്യ​കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ശ്രീ​വ​ല്ല​ഭ​ൻ നി​ർ​വഹി​ച്ചു.