മു​ട്ടാ​ര്‍ സെന്‍റ് ജോ​ര്‍​ജ് പ​ഴ​യ​പള്ളി​യി​ല്‍ തി​രു​നാളി​നു കൊ​ടി​യേ​റി
Monday, January 30, 2023 10:13 PM IST
മുട്ടാ​ര്‍: മു​ട്ടാ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ഴ​യ​പള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ തി​രു​നാളി​ന് ഷം​ഷാ​ബാ​ദ് രൂ​പ​ത സ​ഹാ​യമെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് പാ​ടി​യ​ത്ത് കൊ​ടി​യേ​റ്റു​ക​ര്‍​മം നി​ര്‍​വഹി​ച്ചു.
തു​ട​ര്‍​ന്നു ന​ട​ന്ന ദി​വ്യ​ബ​ലി​യി​ല്‍ അ​ദ്ദേ​ഹം മു​ഖ്യ​കാ​ര്‍മി​ക​നാ​യും അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാൾ ഫാ. ​വ​ര്‍​ഗീ​സ് താ​നു​മാ​വു​ങ്ക​ല്‍, വി​കാ​രി ഫാ. ​സി​റി​ള്‍ ചേ​പ്പി​ല എന്നിവർ സ​ഹ​കാ​ര്‍​മിക​രു​മാ​യി​രു​ന്നു. വൈ​കു​ന്നേ​രം ന​ട​ന്ന പ്ര​സു​ദേ​ന്തി വാ​ഴ്ച​യി​ല്‍ ഫാ. ​മെ​ല്‍​വി​ന്‍ ശ്രാ​മ്പി​ക്ക​ലും വിശുദ്ധ ​കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ഷി​ബു ചീ​രം​വേ​ലി​ലും മു​ഖ്യ​കാ​ര്‍​മിക​നാ​യി​രു​ന്നു.
വൈ​കു​ന്നേ​രം ന​ട​ന്ന മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ കു​ര്‍​ബാ​ന ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ മ​ണ്ണാം​തു​രു​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​വ​ക​യി​ലെ മു​ന്‍ വി​കാ​രി​മാ​രായ ഫാ. ​ജോ​സി കൊ​ല്ലം​മാ​ലി​ല്‍, ഫാ. ​റോ​ബി ത​ല​ച്ചെ​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു നി​ര്‍​വഹി​ച്ചു. തു​ട​ര്‍​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​ന​വും ന​ട​ന്നു. വൈ​കി​ട്ട് 7.30ന് ​കൊ​ച്ചി​ന്‍ മ​രി​യ ക​മ്മ്യു​ണി​ക്കേ​ഷ​ന്‍ അ​വ​ത​രി​പ്പി​ച്ച വി. ​പ​ത്രോ​സ് ബൈ​ബി​ള്‍ നാ​ട​ക​വും ന​ട​ന്നു.
ഇ​ന്നു രാ​വി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​റോ​ണി മാ​ളി​യേ​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മിക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 4.45ന് ​പ​ത്ത​നം​തി​ട്ട രൂ​പ​ത മു​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത യൂ​ഹ​ന്നാ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മ​ല​ങ്ക​ര റീ​ത്തി​ല്‍ വിശുദ്ധ കു​ര്‍​ബാന അ​ര്‍​പ്പി​ക്കും.
തു​ട​ര്‍​ന്ന് കു​ര്‍​ബാന​യു​ടെ പ്ര​ദക്ഷി​ണം ഫാ. ​രാ​ജീ​വ് പാ​ല​ക്ക​ശേരി ചീ​രം​വേ​ലി​ല്‍ നി​ര്‍​വഹി​ക്കും. രാ​ത്രി ഏഴിന് കൊ​ച്ചി​ല്‍ ഷോ ​മാ​ക്‌​സ് മ്യൂ​സി​ക്ക​ല്‍ കോ​മ​ഡി ഫെ​സ്റ്റ് അ​വ​ത​രി​പ്പി​ക്കും.
ഫെ​ബ്രു​വ​രി ഒന്നിന് രാ​വി​ലെ 6.30ന് ​വിശുദ്ധ കു​ര്‍​ബാന-ഫാ. ​ലൈ​ജു ക​ണി​ച്ചേ​രി​ല്‍. വൈ​കി​ട്ട് 4.45 നു ​നാ​ഗ​മ്പ​ടം സെ​ന്‍റ് ആ​ന്‍റണീ​സ് തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പൂ​വ​ത്തു​ങ്ക​ല്‍ ല​ത്തീ​ന്‍ ആ​രാ​ധ​ന ക്ര​മ​ത്തി​ല്‍ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ക്കും.
തു​ട​ര്‍​ന്ന് വ​ട​ക്കേ ചാ​പ്പ​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ഫാ. ​ക്യ​ര്യ​ന്‍ ത​ര​ക​ന്‍ ച​ക്കു​പു​ര​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കും . 7.30 നു ​ക​പ്‌​ളോ​ന്‍ വി​കാ​രി​യെ വാ​ഴി​ക്കും. ഫെ​ബ്രു​വ​രി രണ്ടിന് തി​രു​നാള്‍ ദി​ന​ത്തി​ല്‍ രാ​വി​ലെ 6.30നു ​വിശുദ്ധ കു​ര്‍​ബാന-ഫാ. ​ജോം​സി പു​ളി​ക്ക​പ്പ​റ​മ്പി​ല്‍.
ഒന്പതിന് തി​രി​വെ​ഞ്ചി​രി​പ്പ്. തു​ട​ര്‍​ന്ന് വിശുദ്ധ ​കു​ര്‍​ബാന ഫാ.​ തോ​മ​സ് പാ​റ​ത്താ​ന​വും വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ. ​ജോ​സ് മു​ല്ല​ക്ക​രി​യും നി​ര്‍​വഹി​ക്കും. 12 ന് തി​രു​നാ​ള്‍ പ്ര​ദക്ഷി​ണം ഫാ. ​സ​ജി ഫ്രാ​ന്‍​സീ​സ് ചീ​രം​വേ​ലി​ല്‍ നേ​തൃ​ത്വം വ​ഹി​ക്കും. ഒന്നിന് കൊ​ടി​യി​റ​ക്ക്.
തി​രു​നാള്‍ ക​ര്‍​മങ്ങ​ള്‍​ക്കു വി​കാ​ര​ി ഫാ. സി​റി​ള്‍ ചേ​പ്പി​ല, പ്ര​സു​ദേ​ന്തി ഡി​ഡു തോ​മ​സ് ചീ​രം​വേ​ലി​ല്‍, കൈ​കാ​ര​ന്‍​മാ​രാ​യ കു​ഞ്ഞു മാ​ത്യു ശ്രാ​മ്പി​ക്ക​ല്‍, ജി​ജോ ടി. ​ആ​റു​പ​റ​യി​ല്‍, ചാ​ക്കോ​ച്ച​ന്‍ ചെ​ത്തി​മ​റ്റം, പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ സെ​ക​ട്ട​റി ജോ​ണി​ച്ച​ന്‍ മ​ണ​ലി​ല്‍, ദ​ര്‍​ശ​നസ​മൂ​ഹം സെ​ക്ര​ട്ട​റി ചാ​ച്ച​പ്പ​ന്‍ മാ​വേ​ലി​ത്തു​രു​ത്തേ​ല്‍, തോ​മ​സ് ചീ​രം​വേ​ലി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം വ​ഹി​ക്കും.