പുളിങ്കുന്ന് കെഇ കാ​ർ​മ​ൽ സ്കൂൾ ജേ​താ​ക്ക​ൾ
Tuesday, January 31, 2023 10:29 PM IST
പു​ളി​ങ്കു​ന്ന്: കെഇ കാ​ർ​മ​ൽ സ്കൂ​ളി​ന്‍റെ ആ​ഭിമു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ മൂ​ന്നാ​മ​ത് ഓ​ൾ കേ​ര​ള ഇന്‍റർ സ്കൂ​ൾ ഇം​ഗ്ലീ​ഷ് ഗ്രാ​മ​ർ മ​ത്സ​ര​ത്തി​ൽ പു​ളി​ങ്കു​ന്ന് കെഇ കാ​ർ​മ​ൽ സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ര​ണ്ടും മൂ​ന്നും സ്ഥാന​ങ്ങ​ൾ യ​ഥാ​ക്ര​മം ച​മ്പ​ക്കു​ളം ബികെഎം പ​ബ്ലി​ക് സ്കൂൾ, പു​ളി​ങ്കു​ന്ന് ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ൾ എ​ന്നി​വ ക​ര​സ്ഥ​മാ​ക്കി.

വി​ജ​യിക​ൾ​ക്ക് കെഇ സ്കൂൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ ജോ​സ് വ​രാ​പ്പു​ഴ സിഎംഐ സ​മ്മാ​ന​ദാ​നം ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ചെ​റി​യാ​ൻ ഫ്രാ​ൻ​സിസ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജാ​ർ​ജ​റ്റ് സോ​ബി, അ​ധ്യാപ​ക​രാ​യ മോ​ളി മാ​ത്യു, ജെ​സി ചെ​റി​യാ​ൻ, വി​ദ്യാ സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മത്സരത്തി ൽ വിവിധ സ്കൂളുകളിൽനിന്നു 15 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.