പുളിങ്കുന്ന് പള്ളിയിൽ മധുരക്കറി നേർച്ച ഇന്ന്
1264003
Wednesday, February 1, 2023 10:43 PM IST
മങ്കൊമ്പ്: പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ മൂന്നുനോമ്പാചരണത്തോടനുബന്ധിച്ചുള്ള മധുരക്കറി നേർച്ച ഇന്നു നടക്കും. പുരാതന ശൈലിയിൽ പ്രത്യേകം പരിശീലനം ലഭിച്ചവരാണ് മധുരക്കറിയൊരുക്കുന്നത്. വിറകും കൊതുമ്പും ഉപയോഗിച്ചു തികച്ചും പരമ്പരാഗത ശൈലിയിലാണ് പാചകം ചെയ്യുന്നത്. വെള്ളം ചേർക്കാതെ വിളഞ്ഞ തേങ്ങയുടെ പാലുപയോഗിച്ചാണ് കറിയുണ്ടാക്കുന്നത്. ഏലയ്ക്ക, ശർക്കര, നല്ലജീരകം, വറുത്തുപൊടിച്ച അരി, ഇടിയപ്പപ്പൊടി തുടങ്ങിയവയാണ് പ്രധാന ചേരുവകൾ.
എടത്വ പള്ളിയില്‍
ദര്‍ശനത്തിരുനാള്‍ ഇന്ന്
എടത്വ: സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ദര്‍ശനത്തിരുനാള്‍ ഇന്നു നടക്കും. രാവിലെ 9.30ന് നടക്കുന്ന റാസാ കുര്‍ബാനയ്ക്ക് ഫാ. അലന് വെട്ടുകുഴിയില്‍ കാര്‍മികത്വം വഹിക്കും. ഫാ. ജോസഫ് ഇളംതുരുത്തിയില്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണവും കൊടിയിറക്കും നടക്കും. വികാരി ഫാ. മാത്യു ചൂരവടി, പ്രീസ്റ്റ്-ഇന്‍-ചാര്‍ജ് ഫാ. മിജോ കൈതപ്പറമ്പില്, സഹവികാരിമാരായ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. എബി പുതിയാപറമ്പില്‍, പ്രസുദേന്തി വി.ജെ. കുര്യന് വെട്ടുകുഴിയില്‍, ജനറല്‍ കണ്‍വീനര്‍ ജോസി പറത്തറ, പബ്ലിസിറ്റി കണ്‍വീനര്‍ കുര്യച്ചന് മാലിയില്‍, സെക്രട്ടറി ബേബിച്ചന് കടമ്മാട്ട്, മോന്‍സി മാലിയില്‍, സണ്ണി പുത്തന്‍പറമ്പില്‍, ജോയിച്ചന്‍ ചക്കാലയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.